മുംബൈ: ഹാസ്യതാരം ഭാര്‍തി സിങ്ങിനെ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്തു. ഇവരുടെ വീട്ടില്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തതിനെ തുടര്‍ന്ന് ഭാര്‍തിയെയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാചിയ്യയെയും എന്‍.സി.ബി. കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിന് ഒടുവിലാണ് ഭാര്‍തിയെ അറസ്റ്റ് ചെയ്തത്. ഭാര്‍തിയും ഭര്‍ത്താവ് ഹര്‍ഷും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി കുറ്റസമ്മതം നടത്തിയതായി അധികൃതര്‍ പറഞ്ഞു.
ഭാര്‍തി സിംഗിന്റെ വസതിയും ഓഫീസിലുമെല്ലാം നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഇന്ന് പരിശോധന നടത്തിയിരുന്നു. ഭാര്‍തിയും ലിംബാച്ചിയായും ലഹരി മരുന്ന് ഉപയോഗിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു എന്‍സിബിയുടെ റെയ്ഡ്. പിന്നീട് ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.പല പ്രമുഖ താരങ്ങള്‍ക്കും ലഹരി മരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്നാണ് എന്‍സിബി കണ്ടെത്തിയിരിക്കുന്നത്.
മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഒരു മയക്കുമരുന്ന് ഡീലറെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഭാര്‍തി സിങ്ങിെന്റ പേര് ഉയര്‍ന്നുവന്നതെന്ന് എന്‍സിബി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സിയായ പി.ടി.െഎ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘അവരുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ “ചെറിയ അളവില്‍ കഞ്ചാവ്” കണ്ടെടുത്തു. മുംബൈയിലെ മറ്റ് രണ്ട് സ്ഥലങ്ങളിലും ഏജന്‍സി തിരച്ചില്‍ നടത്തിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ടെലിവിഷന്‍ ചാനലുകളിലെ ഹാസ്യപരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയയാണ് ഭാരതി സിങ്. സുശാന്ത് സിങ് രജ്പുതിന്റെ മരണത്തെ തുടര്‍ന്ന് ഹോളിവുഡിലെ ലഹരി ഇടപാടുകള്‍ സംബന്ധിച്ച് എന്‍സിബി നടത്തിവരുന്ന അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണവും.