നിവിൻ പോളിയുടെ 'കനകം കാമിനി കലഹം' ; ചിത്രത്തിന്റെ ആദ്യ ടീസർ നാളെ റിലീസ് ചെയ്യും

zvd

നിവിൻ പോളി നായകനാകുന്ന  'കനകം കാമിനി കലഹം' എന്ന പുതിയ ചിത്രത്തിന്റെ ആദ്യ ടീസർ നാളെ റിലീസ് ചെയ്യും. ആൻഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് കനകം കാമിനി കലഹം.

ജൂനിയര്‍ പിക്ച്ചേഴ്സി​െൻറ ബാനറില്‍ നിവിന്‍ പോളി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ജോയ് മാത്യു, സുധീഷ്,ജാഫര്‍ ഇടുക്കി, രാജേഷ് മാധവ്, ശിവദാസ് കണ്ണൂര്‍, അന്‍സല്‍, വിന്‍സി അലോഷ്യസ് തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

വിനോദ് ഇല്ലംപ്പള്ളി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം-യാക്ക്സണ്‍ ഗാരി പെരേര,നേഹ നായര്‍,എഡിറ്റര്‍-മനോജ് കന്നോത്ത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ ബി മേനോന്‍,കല-അനീഷ് നാടോടി,മേക്കപ്പ്-സാബു പുല്‍പ്പള്ളി,വസ്ത്രാലങ്കാരം-കല്‍ട്ട് റിവോലൂഷന്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.