‘ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചിട്ടില്ല, വിമർശനം മാധ്യമങ്ങൾക്കെതിരെ’‘എന്‍റെ ജാതിയും നിറവുമാണ് പ്രശ്നം’; ‘സമൂഹത്തിനോട് മര്യാദ വേണം; അതെനിക്കുണ്ട്’

google news
vinayakan

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപയാത്രയെക്കുറിച്ചുള്ള വിവാദപരാമർശത്തിൽ തനിക്കെതിരെ തിരിഞ്ഞവരിൽ പലർക്കും തന്റെ ജാതിയും നിറവുമാണ് പ്രശ്നമെന്ന് നടൻ വിനായകൻ . ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചിട്ടില്ല. തന്റെ വിമർശനം മാധ്യമങ്ങൾക്കെതിരെയായിരുന്നു. മാധ്യമങ്ങൾക്ക് സമൂഹത്തിനോട് മര്യാദ വേണമെന്നും ആ മര്യാദ തനിക്കുണ്ടെന്നും വിനായകൻ പറയുന്നു. 

Chungath new ad 3

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന ആക്ഷേപത്തിൽ വിമർശനവുമായി നടൻ വിനായകൻ. വിവാദം കണ്ടിട്ടില്ലെന്നും രഞ്ജിത്തിനെ താന്‍ പണ്ടേ തുടച്ചുകളഞ്ഞതാണെന്നും വിനായകൻ പറഞ്ഞു. ലീലയെന്ന സിനിമയിലൂടെ ലൈംഗിക ഭീകരത കാണിച്ചവരാണ് പെണ്ണുങ്ങളെ സംരക്ഷിക്കാന്‍ നടക്കുന്നതെന്നും താന്‍ അത്രയും മോശപ്പെട്ടവനല്ലെന്നും വിനായകൻ.

read more ഗില്ലിന്‍റെ സെഞ്ച്വറി പാഴായി; ബംഗ്ലാദേശിന് ആറു റണ്‍സ് ജയം

രജനീകാന്ത് നായകനായ ജയിലറിലെ അഭിനയത്തിന് താൻ ആവശ്യപ്പെട്ടതിനേക്കാൾ കൂടുതൽ പ്രതിഫലം നിർമാതാക്കൾ നൽകി. രജനിക്ക് കോടികൾ നൽകിയപ്പോൾ മുപ്പത്തിയഞ്ച് ലക്ഷം രൂപ മാത്രമാണ് വിനായകന് ലഭിച്ചതെന്ന ആരാധകരുടെയടക്കം വിമർശനങ്ങളോടാണ് പ്രതികരണം. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags