പി അഭിജിത്തിന്‍റെ 'അന്തരം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

anthram poster

ട്രാന്‍സ്ജെന്‍റര്‍ സമൂഹത്തെക്കുറിച്ച് ഫോട്ടോ എക്സിബിഷനുകളും, ഡോക്യുമെന്‍ററികളും തയ്യാറാക്കി ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകന്‍ പി അഭിജിത്തിന്‍റെ പ്രഥമ ഫീച്ചര്‍ ഫിലിം 'അന്തരം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ കഥയും സംവിധാനവും പി അഭിജിത്തിന്‍റേതാണ്. 

1

ഒട്ടേറെ പുതുമകളും കൗതുകങ്ങളും നിറഞ്ഞ ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. വിവിധ രംഗത്തെ പ്രമുഖരും ചലച്ചിത്രാസ്വാദകരും സംവിധായകന്‍റെ സുഹൃത്തുക്കളും ചേര്‍ന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ റിലീസ് ചെയ്തത്.