'പഠാന്‍' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു ?

pathaan

നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ ഗംഭീര തിരിച്ചുവരവു നടത്തിയ ചിത്രമാണ് പഠാന്‍. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 500 കോടിയും ആഗോള ബോക്‌സ് ഓഫീസില്‍ 1000 കോടി രൂപയും ഇതിനോടകം പിന്നിട്ട ചിത്രം തിയറ്ററുകളില്‍ 50 ദിവസം പൂര്‍ത്തിയാക്കി മുന്നോട് കുതിക്കുകയാണ്.

ലോകമാകെ 20 രാജ്യങ്ങളില്‍ പഠാന്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്നുണ്ട്.  ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനെത്തുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. മാര്‍ച്ച് 22 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്ന് ന്യൂസ് പോര്‍ട്ടലിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രമുഖ ട്രാക്കര്‍മാരായ ലെറ്റ്‌സ് സിനിമയുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം മാര്‍ച്ച് 22 ന് സ്ട്രീമിംഗ് ആരംഭിക്കും. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാവും പഠാന്റെ ഒടിടി റിലീസ്. അതേസമയം, ഒടിടി റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നിര്‍മ്മാതാക്കളുടെയോ ഒടിടി പ്ലാറ്റ്‌ഫോമിന്റെയോ ഭാഗത്തുനിന്ന് ഇനിയും എത്തിയിട്ടില്ല.