ഹൃദയരഹസ്യങ്ങളുടെ 'ചെമന്ന പെട്ടി'; ഡോകുമെന്ററിയുടെ അവലോകന കുറിപ്പുമായി പോള്‍ സക്കറിയ

redbox
 

പയസ് സ്കറിയ പൊട്ടംകുളം സംവിധാനം ചെയ്ത 'ചെമന്ന പെട്ടി' എന്ന ഡോകുമെന്ററിയുടെ അവലോകന കുറിപ്പുമായി എഴുത്തുകാരന്‍ പോള്‍ സക്കറിയ.

"ചെമന്ന പെട്ടിയിലെ പി വി സീതാമണി അടച്ചു പൂട്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ലോകത്തിന്റെ പ്രതിനിധിയാണ്. കുട്ടനാട് ആർ ബ്ലോക്കിലെ പോസ്റ്റ് ഓഫീസിൽ സീതാമണി തന്നെ പോസ്റ്റ് മിസ്ട്രെസ്സും പോസ്റ്റ് വുമണും സോർട്ടറും പണം സൂക്ഷിപ്പുകാരിയും എല്ലാം.

ഇന്റർനെറ്റിന്റെ വരവോടെ കാലത്തിലേക്ക് മാഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്ന കൈകൊണ്ടെഴുതിയ എഴുത്തിന്റെയും മണിഓർഡറിന്റെയും ലോകത്തെ പറ്റിയുള്ള ഒരു സുന്ദരമായ ഓര്മക്കുറിപ്പാണ് പയസ് സ്‌കറിയയുടെ 13.30 മിനിറ്റ് നീണ്ട ഡോകുമെന്ററി"- സക്കറിയ ഫേസ്ബുക്കില്‍ കുറിച്ചു.
 
FFSI  കേരള റീജിയൺ,  ഹ്രസ്വ ചിത്രങ്ങൾക്കും ഡോക്യൂമെന്ററികൾക്കും മാത്രമായി ആരംഭിച്ച വീഡിയോ സ്ട്രീമിങ് പ്ലാറ്റ് ഫോമിൽ,  വേൾഡ് പോസ്റ്റ് ഡേ ആയ ഒക്ടോബർ 9 മുതൽ "ചെമന്ന പെട്ടി" യും തപാലിന്റെ ലോകത്തെ പറ്റിയുള്ള  മറ്റു രണ്ടു ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.