'മോൺസ്റ്റർ' ചിത്രത്തിന്റെ സംവിധായകൻ വൈശാഖ് പങ്കുവെച്ച മോഹൻലാലിനൊപ്പമുള്ള ഫോട്ടോ ; സോഷ്യൽമീഡിയയിൽ വൈറൽ

z
 

പ്രേക്ഷകർ ഏവരും കാത്തിരിക്കുന്ന ചിത്രം 'മോൺസ്റ്റർ' (Monster) ഷൂട്ടിംഗ് തുടരുകയാണ്. 'പുലിമുരുകൻ' ടീം വീണ്ടും ഒന്നിക്കുന്നുവെന്നതിന്റെ ആകാംക്ഷയിലാണ് ഏവരും. 'മോൺസ്റ്ററി'ന്റെ വിശേഷങ്ങൾ അറിയാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ഇപോൾ 'മോൺസ്റ്റർ' ചിത്രത്തിന്റെ സംവിധായകൻ വൈശാഖ് (Vysakh) നായകൻ മോഹൻലാലിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതാണ് ചർച്ച.

'മോൺസ്റ്റർ' എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് 'പുലിമുരുകന്റെ' രചയിതാവായ ഉദയ് കൃഷ്‍ണ തന്നെയാണ്. ലക്കി സിംഗ് എന്ന കഥാപാത്രമായിട്ടാണ് 'മോൺസ്റ്ററിൽ' മോഹൻലാൽ അഭിനയിക്കുന്നത്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. സിഖ് തലപ്പാവും തോക്കും തിരകളുമായി ഇരിക്കുന്ന മോഹൻലാൽ കഥാപാത്രത്തിന്റെ ലുക്കുമായി പോസ്റ്റർ പുറത്തുവിട്ടിരുന്നു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. 'മോൺസ്റ്റർ' എന്ന ചിത്രത്തിന്റെ സംഘട്ടനം സ്റ്റണ്ട് സിൽ. മോഹൻലാൽ നായകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്‍ക്കൽ. എഡിറ്റിംഗ് ഷമീർ.

മോഹൻലാൽ നായകനാകുന്ന ചിത്രം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. വൈശാഖും മോഹൻലാലും ഒന്നിക്കുമ്പോൾ വൻ വിജയത്തിൽ കുറഞ്ഞൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. വൈശാഖിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ സംഗീത സംവിധാനം ദീപക് ദേവാണ്. മോഹൻലാലിനൊപ്പം വീണ്ടും ഒന്നിക്കുമ്പോൾ എല്ലാവരുടെയും പ്രാർഥന വേണമെന്ന് അഭ്യർഥിച്ചായിരുന്നു വൈശാഖ് 'മോൺസ്റ്റർ' പ്രഖ്യാപിച്ചത്.