ഛായാഗ്രാഹകന്‍ ദില്‍ഷാദ് കോവിഡ് ബാധിച്ച് മരിച്ചു

cinematographer-dilshad

മുംബൈ: യുവ ഛായാഗ്രാഹകന്‍ ദില്‍ഷാദ് ( പിപ്പിജാന്‍ ) കോവിഡ് ബാധിച്ച് മരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
മലയാളം, ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബി, ഗുജറാത്തി, ബോജ്പുരി, മറാത്തി തുടങ്ങിയ ഭാഷാ ചിത്രങ്ങളില്‍ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. എറണാകുളം സ്വദേശിയായിരുന്നു ദില്‍ഷാദ്  സുപ്രസിദ്ധ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിന്റെ ശിഷ്യനായാണ് തുടക്കം കുറിച്ചത്. അതേസമയം, പുതിയ തെലുങ്ക് ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നപ്പോഴാണ് ദില്‍ഷാദിന് കോവിഡ് സ്ഥിരീകരിക്കുന്നത്.