ബീച്ചിൽ നിന്നുള്ള പൂജാ ഹെഗ്‍ഡെ ചിത്രങ്ങൾ ;സോഷ്യൽ മീഡിയയിൽ വൈറൽ

c
 

പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളിൽ ഒരാളാണ് പൂജാ ഹെഗ്‍ഡെ . പൂജാ ഹെഗ്‍ഡെയുടെ ചിത്രങ്ങൾ വിവിധ ഭാഷകളിലായി ഷൂട്ടിംഗ് തുടരുകയാണ്. പൂജാ ഹെഗ്‍ഡെയുടെ ഫോട്ടോകൾ ഓൺലൈനിൽ തരംഗമാകാറുമുണ്ട്. പൂജാ ഹെഗ്‍ഡെയുടെ പുതിയ ഫോട്ടോകളാണ് ഇപോൾ ചർച്ചയാകുന്നത്.

പൂജാ ഹെഗ്‍ഡെ തന്നെയാണ് തന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.  'ബീച്ച് ലൈഫ്' എന്ന ടാഗോടെയാണ് പൂജാ ഹെഗ്‍ഡെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ ഒട്ടേറെ ഫോട്ടോകൾ ബീച്ചിൽ നിന്നെന്ന് പറഞ്ഞ് പൂജാ ഹെഗ്‍ഡെ പങ്കുവെച്ചിട്ടുണ്ട്. വിജയ് നായകനായ ചിത്രം 'ബീസ്റ്റ്' ആണ് തമിഴകത്ത് ഇനി പൂജാ ഹെഗ്‍ഡെയുടേതായി എത്താനുള്ളത്.

സൺ പിക്ചേഴ്‍സ് ആണ് ചിത്രം നിർമിക്കുന്നത്. വിജയ്‌‍യുടെ നായികയായി ഒരു ചിത്രത്തിൽ ഇതാദ്യമായിട്ടാണ് പൂജ ഹെഗ്‍ഡെ അഭിനയിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നെൽസൺ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ആർ നിർമലാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത്. സംവിധായകൻ ശെൽവരാഘവനും 'ബീസ്റ്റെ'ന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമായ 'ബീസ്റ്റ്' അടുത്ത വർഷമാണ് പ്രദർശനത്തിന് എത്തുക. 'ബീസ്റ്റി'ന്റെ പുതിയ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.