പ്രകാശന്‍ പറക്കട്ടെ; ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് മോഹന്‍ലാല്‍

പ്രകാശന്‍ പറക്കട്ടെ;  ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് മോഹന്‍ലാല്‍

നടന്‍ ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, അജു വര്‍ഗീസ് , സൈജു കുറുപ്പ്, മാത്യു തോമസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം പ്രകാശന്‍ പറക്കട്ടെ, ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. സിനിമ സംവിധാനം ചെയ്യുന്നത് ഷഹദാണ്.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ധ്യാന്‍ ശ്രീനിവാസന്‍ നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ മോഹന്‍ലാല്‍ പുറത്തുവിട്ടു. ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഷാന്റഹ്മാന്‍ സംഗീതം. ഗുരുപ്രസാദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

Unveiling the first look of ‘Prakashan Parakkatte’ Produced by Visakh Subramaniam & Aju Varghese Funtastic Films ,...

Posted by Mohanlal on  Friday, November 13, 2020