മകനൊപ്പം നില്ക്കുന്ന ചിത്രം എ ആര് റഹ്മാന് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ചിത്രത്തില്‍ ഇരുവരും ധരിച്ച മാസ്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ചെന്നൈയിലെ വാക്സിനേഷന് സെന്ററില്‍ നിന്നും വാക്സിന് സ്വീകരിച്ച ശേഷമുള്ള ചിത്രമാണ് പങ്കുവച്ചത്.
കാഴ്ചയില്‍ സിമ്പിൾ ആണെന്ന് തോന്നുമെങ്കിലും ഈ മാസ്ക് അല്‍പ്പം വിലകൂടുതലാണ്. ഏകദേശം 18,148 രൂപയോളമാണ് ഇതിന്റെ വില. വെളുത്ത നിറമുള്ള മാസ്കാണ് ഇരുവരും ധരിച്ചത്. വായു മലിനീകരണത്തില്‍ നിന്നും സംരക്ഷണം നല്കുന്ന ഡ്യുവല്‍ എച്ച് 13 ഗ്രേഡ് എച്ച് ഇപിഎ ഫില്‍ട്ടര്‍ ഉള്ള മാസ്കാണ് ഇത്.
ഓട്ടോ സാനിറ്റൈസിങ് യുവി സ്റ്റെറിലൈസിങ് സംവിധാനവും ഈ മാസ്കിലുണ്ട്. 99.7 ശതമാനം വരെ വായുശുദ്ധീകരണമാണ് ഈ മാസ്ക് വാഗ്ദാനം ചെയ്യുന്നത്.
Comments