'പൃഥ്വിരാജ് എന്ന പേര് മാറ്റണം'; അക്ഷയ് കുമാര്‍ ചിത്രത്തിന് തിരിച്ചടി

prithviraj movie 30/5


ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ പുതിയ ചിത്രം പൃഥ്വിരാജിന് തിരിച്ചടി. ചിത്രത്തിന്റെ പേര് മാറ്റണമെന്ന് കര്‍ണ്ണിസേന ആവശ്യപ്പെട്ടു. രജ്പുത് പൃഥ്വിരാജ് ചൗഹാന്റെ കഥ പറയുന്ന ചിത്രത്തിന് വെറും പൃഥ്വിരാജ് എന്ന്  പേര് നല്‍കിയത് പൃഥ്വിരാജ് ചൗഹാനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സംവിധായകനും കര്‍ണ്ണിസേന യൂത്ത് വിങ്ങ് പ്രസിഡന്റുമായ സുര്‍ജീത്ത് സിങ്ങ് രാധോര്‍ പറഞ്ഞു. 

ചിത്രത്തിന് പൃഥ്വിരാജ് ചൗഹാനെന്ന് മുഴുവന്‍ പേര് നല്‍കണമെന്നും  സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് കര്‍ണ്ണി സേനയെ കാണിക്കണമെന്നാണ് മറ്റൊരു ആവശ്യം. ഇക്കാര്യങ്ങള്‍ അനുസരിച്ചില്ലിങ്കില്‍ വലിയ പ്രത്യാഘാതം നേരിട്ടേണ്ടി വരുമെന്നും കര്‍ണ്ണി സേന അറിയിച്ചു. സഞ്ജൈ ലീല ബന്‍സാലിയുടെ പദ്മാവതിനും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അതിനാല്‍ സംവിധായകര്‍ ഇത്തരം കാര്യങ്ങള്‍ നേരിടാന്‍ തയ്യാറായിരിക്കണമെന്നും സേന കൂട്ടിച്ചേര്‍ത്തു.

2019ല്‍ അക്ഷയ് കുമാറിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. മുന്‍ മിസ് വേള്‍ഡ് മാനുഷി ചില്ലറാണ് ചിത്രത്തില്‍ അക്ഷയ് കുമാറിന്റെ നായികയാവുന്നത്. പൃഥ്വിരാജ് ചൗഹാന്റെ ജീവിതം പറയുന്ന സിനിമയാണെന്ന് അക്ഷയ് കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഡോ ചന്ദ്ര പ്രകാശ് തൃവേദി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ആദിത്യ ചോപ്രയാണ്.