കൈയില്‍ ഗണ്ണുമായി ഖുറേഷി എബ്രഹാം; എമ്പുരാന്റെ ഫസ്റ്റ്‌ലുക്ക്

google news
we

Manappuram ad

രാധകര്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘എമ്പുരാന്‍’.നടന്‍ പൃഥ്വിരാജ് സംവിധാനം ചെയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.വന്‍ പോരാട്ടം കഴിഞ്ഞുള്ള ഫ്രെയിമാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. ഫൈറ്റ് വിമാനത്തിന് മുന്നില്‍ തോക്കുമായി പിന്‍തിരിഞ്ഞ് നില്‍ക്കുന്ന മോഹന്‍ലാലിനെ ആണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക.

ഫസ്റ്റ് ലുക്ക് പുറത്തുവന്നിതിന് പിന്നാലെ ഏറെ ആവേശത്തിലാണ് ആരാധകര്‍. എന്നാല്‍ മോഹന്‍ലാലിന്റെ മുഖം കാണിക്കാത്തതിലുള്ള പരിഭവം പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്തായാലും മോഹന്‍ലാലിന്റെ മറ്റൊരു ബ്രഹ്മാണ്ട ചിത്രമാകും എമ്പുരാന്‍ എന്ന് തീര്‍ച്ചയാണ്.

ഒക്ടോബര്‍ 5നാണ് എമ്പുരാന്‍ ഷൂട്ടിംഗ് ആരംഭിച്ചത്. ദില്ലിയില്‍ ആയിരുന്നു ആദ്യ ഷൂട്ട്. ലൂസിഫര്‍ നിര്‍മിച്ച ആശിര്‍വാദ് സിനിമാസ് ആണ് എമ്പുരാന്റെയും നിര്‍മാണം. എന്നാല്‍ തമിഴിലെ പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളാണ്.

സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദീപക് ദേവ് ആണ് സംഗീതം ഒരുക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് പ്രോജക്റ്റ് ഡിസൈന്‍. എമ്പുരാന്‍ അടുത്ത വര്‍ഷം തിയറ്ററില്‍ എത്തുമെന്നാണ് വിവരം. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും എമ്പുരാന്‍ റിലീസ് ചെയ്യും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു

Tags