റഹീം ഖാദര്‍ ചിത്രം 'എന്റെ മാവും പൂക്കും';സിനിമയിലെ ഗാനം ശ്രദ്ധ നേടുന്നു

zsa

ഇന്ത്യൻ പനോരമയിലും ഗോവ ചലച്ചിത്ര മേളയിലും പ്രദർശിപ്പിക്കപ്പെട്ട " മക്കന" യ്ക്കു ശേഷം റഹീം ഖാദർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'എന്റെ മാവും പൂക്കും' എന്ന സിനിമയിലെ ' നീഹാരമണിയുന്ന' എന്ന ഗാനം സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടുന്നു. ശ്വേത മോഹൻ ആലപിച്ച ഗാനത്തിന്റെ രചന ശിവദാസ് തത്തംപ്പിള്ളിയും സംഗീതം ജോർജ് നിർമ്മലും നിർവ്വഹിച്ചിരിക്കുന്നു. സത്യം വീഡിയോസ് ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.       

ചിത്രത്തിൽ അഖിൽപ്രഭാകർ , നവാസ് വള്ളിക്കുന്ന്, ഭീമൻ രഘു, ശിവജി ഗുരുവായൂർ , ശ്രീജിത്ത് സത്യരാജ്, സാലൂ കൂറ്റനാട്, ചേലമറ്റം ഖാദർ, മീനാക്ഷി മധു രാഘവ്, സീമാ ജി നായർ , ആര്യദേവി, കലാമണ്ഡലം തീർത്ഥ എന്നിവരോടൊപ്പം തെന്നിന്ത്യൻ നടി "സിമർ സിങ് " നായികയായെത്തുന്നു.

എസ്.ആർ.എസ് ക്രിയേഷൻസിന്റെ ബാനറിൽ എസ്.ആർ.സിദ്ധിഖ്, സലീം എലവുംകുടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ടി. ഷമീർ മുഹമ്മദ് നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ്: മെന്റോസ് ആന്റണി, ചിത്രത്തിലെ ഗാനങ്ങൾ വിജയ് യേശുദാസ്, ശ്വേത മോഹൻ എന്നിവരാണ് ആലപിച്ചിരിക്കുന്നത്. പശ്ചാത്തലസംഗീതം: ജുബൈർ മുഹമ്മദ്. പി.ആർ.ഒ: അജയ് തുണ്ടത്തിൽ.