മലേഷ്യന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് രജിനികാന്ത്

google news
rajinikath

മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിനെ സന്ദര്‍ശിച്ച് രജിനികാന്ത്. താരത്തെ സ്വാഗതം ചെയ്യുന്നതിനിടെ രജിനികാന്തിന്റെ ശിവാജി എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രമായ മൊട്ട ബോസിനെ മലേഷ്യന്‍ പ്രധാനമന്ത്രി അനുകരിക്കുകയും ചെയ്തു.തിങ്കളാഴ്ചയായിരുന്നു മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും നടന്‍ രജിനികാന്തും തമ്മില്‍ കൂടിക്കാഴ്ച നടന്നത്.

chungath1

സൂപ്പര്‍ താരത്തെ ഊഷ്മളമായി സ്വാഗതം ചെയ്ത അന്‍വര്‍ ഇബ്രാഹിം അദ്ദേഹത്തിന് കൈകൊടുക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു. ഇതിനിടയില്‍ക്കൂടി മൊട്ട ബോസിനെ പ്രധാനമന്ത്രി അനുകരിച്ചത് കൂടിനിന്നവരില്‍ പൊട്ടിച്ചിരി പടര്‍ത്തി.

കൂടിക്കാഴ്ചയേക്കുറിച്ച് അന്‍വര്‍ ഇബ്രാഹിം പിന്നീട് ഔദ്യോഗിക എക്‌സ് പേജില്‍ കുറിച്ചു. ”ഏഷ്യന്‍, അന്താരാഷ്ട്ര കലാ ലോക വേദികളില്‍ സുപരിചിതനായ ഇന്ത്യന്‍ നടന്‍ രജിനികാന്ത് എന്നെ സന്ദര്‍ശിച്ചു.

ജനങ്ങളുടെ ദുരിതവും കഷ്ടപ്പാടും സംബന്ധിച്ച എന്റെ പോരാട്ടത്തിന് അദ്ദേഹം നല്‍കിയ ബഹുമാനത്തെ ഞാന്‍ അഭിനന്ദിക്കുന്നു. പല കാര്യങ്ങളും അദ്ദേഹവുമായി ചര്‍ച്ച നടത്തി. രജനികാന്ത് ഈ മേഖലയിലും സിനിമാ ലോകത്തും ഇനിയും മികവ് പുലര്‍ത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.” അന്‍വര്‍ ഇബ്രാഹിം എഴുതി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം