രശ്‌മിക മന്ദാനയുടെ ഡീപ് ഫേയ്ക്ക് വീഡിയോ; 19 കാരനായ ബീഹാര്‍ സ്വദേശി കസ്റ്റഡിയില്‍

google news
rm
 chungath new advt

ന്യൂഡൽഹി: തെന്നിന്ത്യൻ നടി രശ്‌മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ച കേസിൽ ബീഹാർ സ്വദേശിയായ 19കാരനെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്,​ വീഡിയോ ഈ യുവാവാണ് ആദ്യം പ്രചരിപ്പിച്ചതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.


നടിയുടെ വ്യാജ വീഡിയോ പ്രചരണത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ കേസെടുത്തത്. വ്യാജ വീഡിയോ നിര്‍മ്മിച്ചതിനും ഐടി ആക്ടും ചുമത്തിയാണ് കേസില്‍ അന്വേഷണം നടക്കുന്നത്. വീഡിയോ വന്‍തോതില്‍ പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയകള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ഐടി മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

സംഭവത്തില്‍ മെറ്റയടക്കമുള്ള സമൂഹ മാധ്യമങ്ങളുമായി സംസാരിച്ചാണ് പോലീസ് വിവരശേഖരണം നടത്തുന്നത്. നടിയുടേത് മാത്രമായി ഒന്നിലധികം വീഡിയോകളാണ് പ്രചരിക്കുന്നത്. മറ്റു വീഡിയോകളില്‍ രശ്മികയുടെ മുഖം മോര്‍ഫ് ചെയ്ത രീതിയിലാണ് ഉള്ളത്. രശ്മികയുടെ ഫാന്‍ പേജുകളിലാണ് വീഡിയോ പ്രചരിക്കുന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു