'ടൈഗറിന് പരുക്കേറ്റു'; 'ടൈഗർ 3'യുടെ ചിത്രീകരണത്തിനിടെ സൽമാൻ ഖാന് പരുക്ക്

google news
sd
 

സൂപ്പർസ്റ്റാർ സൽമാൻ ഖാൻ ഇപ്പോൾ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്പൈ ത്രില്ലർ ടൈഗർ 3 യുടെ പണിപ്പുരയിലാണ്. ടൈഗർ ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രം, അതിന്റെ മുൻ പതിപ്പുകളെ പോലെതന്നെ ഉയർന്ന ഒക്ടേൻ ആക്ഷൻ സീക്വൻസുകൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. എന്നാൽ ചിത്രത്തിന്‍റെ ഷൂട്ടിന് ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. 

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ഷൂട്ടിംഗിനിടയിൽ സൽമാൻ ഖാന് പരുക്കേറ്റു. താരത്തിന്റെ ഇടത് തോളിനാണ് പരുക്കേറ്റത്. നടൻ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

'ഈ ലോകം മുഴുവൻ നിന്റെ തോളിൽ വഹിക്കുകയാണ് എന്ന് നീ കരുതുമ്പോൾ, ലോകം എന്നത് വിടു... അഞ്ചു കിലോയുടെ ഡംബൽ ഉയർത്താൻ പറ്റുമോ എന്ന് അവൻ ചോദിക്കും. ടൈഗറിന് പരുക്കേറ്റു', സൽമാൻ ഖാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മനീഷ് ശർമ സംവിധാനം ചെയ്യുന്ന 'ടൈഗർ 3'യിൽ കത്രീന കൈഫ് ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇമ്രാൻ ഹാഷ്മി വില്ലൻ വേഷം ചെയ്യുന്ന സിനിമ ഈ വർഷം നവംബറിൽ തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്.

വരാനിരിക്കുന്ന ആക്ഷൻ ത്രില്ലർ പ്രധാനമായും തുർക്കി, റഷ്യ, ഓസ്ട്രിയ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ടൈഗർ 3 യിൽ സൽമാൻ RAW (റിസർച്ച് & അനാലിസിസ് വിംഗ്) ഏജന്റായ അവിനാഷ് സിംഗ് റാത്തോഡ് അഥവാ ടൈഗർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കും, കത്രീന സോയ എന്ന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കും.


ടൈഗർ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ ടൈഗർ 3 സംവിധാനം ചെയ്തിരിക്കുന്നത് മനീഷ് ശർമ്മയാണ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.  

Tags