പാട്ടിനൊപ്പം നൃത്തം ചവിട്ടി സഞ്ജയ് വിജയ്

vijay

തിരശീലയിൽ തന്റെ മാസ് പ്രകടനങ്ങൾ കൊണ്ട് ഏറെ ആരാധകരെ ഉണ്ടാക്കിയ താരമാണ് ഇളയദളപതി വിജയ്. തന്റെ മനോഹരമായ നൃത്ത ചുവടുകൾ കൊണ്ട് ആരാധകരെ ഏറെ ത്രസിപ്പിക്കാറുമുണ്ട് താരം. ഇപ്പോൾ ഒരു ഡാൻസ് വീഡിയോ വൈറൽ ആയിരിക്കുകയാണ്. എന്നാൽ വിജയ്‌യുടെ അല്ല.

മകൻ സഞ്ജയ്യുടെ ഡാൻസ് വീഡിയോയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. സുഹൃത്തുകൾക്ക് ഒപ്പം രാത്രി യാത്ര ആസ്വദിച്ച് ഡാൻസ് ചെയ്യുന്ന വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.