മുതിർന്ന ചലച്ചിത്ര താരം ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

actor

മുംബൈ: മുതിർന്ന ചലച്ചിത്ര താരം ദിലീപ് കുമാറിനെ ശ്വാസസംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ചയാണ് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 98  വയസ്സ്കാരനായ അദ്ദേഹം നിരീക്ഷണത്തിൽ തുടരുകയാണ്.

പതിവ് പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ദിവസം ഇതേ ആശുപത്രിയിൽ ദിലീപ് കുമാറിനെ അഡ്മിറ്റ് ചെയ്തിരുന്നു. എല്ലാ പരിശോധനയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടിരുന്നു. കഴിഞ്ഞ വർഷം കോവിഡ്  ബാധിച്ച് ഇദ്ദേഹത്തിന്റെ രണ്ട്  സഹോദരന്മാർ മരിച്ചിരുന്നു.