ഭർത്താവിന്റെ അശ്ലീല ചിത്ര കേസ് ശില്പ ഷെട്ടിയുടെ ഹംഗാമ 2നെ ബാധിക്കില്ല

shilpa shetty

ശില്പ ഷെട്ടിയുടെ ഭർത്താവും കച്ചവടക്കാരനുമായ രാജ് കുന്ദ്രയുടെ അറസ്റ്റ് ശില്പ ഷെട്ടിയുടെ പുറത്തിറങ്ങാൻ ഇരിക്കുന്ന സിനിമ ഹംഗാമ 2 ന്റെ റിലീസിനെ ബാധിക്കില്ല എന്ന് സിനിമയുടെ നിർമാതാവ് രത്തൻ ജെയ്ന് വ്യക്തമാക്കി. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രം 14 വർഷത്തിന് ശേഷമുള്ള ശിൽപയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ്.

കേസിൽ പ്രതിയാക്കപ്പെട്ടിരിക്കുന്നത് രാജ് കുന്ദ്രയാണ് ശില്പ ഷെട്ടി അല്ലെന്നും നിർമാതാവ് രത്തൻ ജെയ്ന് ചൂണ്ടികാണിച്ചു. അതുകൊണ്ട് തന്നെ ഈ വിവാദങ്ങൾ സിനിമയുടെ റിലീസിനെ ബാധിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ജൂലൈ 23 നാണ് സിനിമ ഹോട്ട്സ്റ്റാറിൽ റിലീസ് ചെയുന്നത്. 

എന്തിനാണ് ഈ വിവാദങ്ങൾ ഹംഗാമ 2 ന്റെ റിലീസിനെ ബാധിക്കുന്നത്. ശില്പ അല്ല ശിൽപയുടെ ഭർത്താവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശില്പ സിനിമയിലെ പ്രചാരണം ഉൾപ്പടെ എല്ലാ ജോലിയും ചെയ്ത ഒരു അഭിനയത്രിയാണ്. ശിൽപയുടെ പങ്ക് കണ്ടത്താൻ  ആയിട്ടില്ല എന്ന് അനേഷണ ഏജൻസികള് തന്നെ പറഞ്ഞു കഴിഞ്ഞു, അതുകൊണ്ട് തന്നെ ഈ വിവാദം സിനിമയെ ബാധിക്കില്ല. യാതൊരു പങ്കും ഇല്ലാത്തപ്പോൾ ശിൽപയുടെ പേര് ഇതിലേക്ക് വലിച്ചിഴക്കുന്നത് ദുഖകരമാണെന്ന് രത്തൻ ജെയ്ന് പറഞ്ഞു.  

ഞങ്ങൾ സദുദ്ദേശത്തോടെ ഒരു നല്ല സിനിമ തയാറാക്കിയിരിക്കുകയാണ്. ആളുകൾ ഇതിലെ ഉള്ളടക്കം നോക്കിയാകും സിനിമ കാണുക അല്ലാതെ ശില്പ ഷെട്ടി വിവാദം കാരണം ആയിരിക്കില്ല. അതോടൊപ്പം സിനിമയുടെ റിലീസ് തീരുമാനിച്ച് സമയത്ത് തന്നെ നടക്കുമെന്നും ഈ സാഹചര്യം അതിനെ ബാധിച്ചിട്ടില്ല എന്ന് രത്തൻ ജെയ്ന് കൂട്ടിച്ചേർത്തു.  

അശ്ലീല ചിത്രങ്ങൾ നിർമിക്കുകയും ഓൺലൈൻ അപ്പ്ലിക്കേഷനുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത്  കേസിൽ  ഈ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. ഐപിസി 420, 34 , 292, 293 എന്നീ വകുപ്പുകൾക്ക് പുറമെ ഐടി ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂലൈ 23 വരെ രാജിനെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.