പീഡനപരാതിയില്‍ പ്രതികരണവുമായി ഷിയാസ് കരീം; പരാതിക്കാരിക്കും മാധ്യമങ്ങള്‍ക്കും താക്കീത്

google news
shiyas

തനിക്കെതിരെ പീഡന പരാതി ഉന്നയിച്ച യുവതിയെയും മാധ്യമങ്ങളെയും അവഹേളിക്കുന്ന പ്രതികരണവുമായി നടനും മോഡലുമായ ഷിയാസ് കരീം. ചോദ്യം ചെയ്യലിന് പൊലീസ് തയ്യാറെടുക്കുന്നതിനിടയിലാണ് ഷിയാസ് ഫേസ്ബുക്ക് വഴി പ്രതികരിച്ചത്. മാധ്യമങ്ങള്‍ക്കെതിരെയും മോശമായി പ്രതികരിച്ച ഷിയാസ് താന്‍ ദുബായില്‍ നിന്ന് കേരളത്തില്‍ എത്തിയ ശേഷം മറുപടി നല്‍കുമെന്നും വ്യക്തമാക്കി.

CHUNGATHE

ഷിയാസിനെതിരായ പീഡന പരാതിയില്‍ എറണാകുളത്തും പൊലീസ് അന്വേഷണം നടത്തും. ചന്തേരയിലെ പൊലീസ് എറണാകുളത്ത് എത്തിയാണ് അന്വേഷണം നടത്തുക. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കാസര്‍ഗോഡ് പടന്ന സ്വദേശിനിയായ യുവതി നൽകിയ പരാതി. കാസര്‍ഗോഡും എറണാകുളത്തും മൂന്നാറിലെ ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നത്. ചന്തേര പൊലീസ് സംഘം എറണാകുളത്തും മൂന്നാറിലുമെത്തി തെളിവുകള്‍ ശേഖരിക്കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം