ഷിയാസ് കരീം വിവാഹിതനാകുന്നു; വധു ദന്ത ഡോക്ടര്‍

google news
45

റിയാലിറ്റി ഷോകളിലൂടെ മലയാളികള്‍ക്ക് പരിചിതനാണ് ഷിയാസ് കരീം. മോഡലും അഭിനേതാവുമായ ഷിയാസ് വിവാഹിതനാകുന്നു. രഹ്നയാണ് വധു. രഹ്ന ദന്ത ഡോക്ടറാണ്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഷിയാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

CHUNGATHE

‘എന്റെ ജീവിതത്തിലേക്ക് സ്വാഗതം’ എന്ന ക്യാപ്ഷനോടെ രഹ്നയെ ടാഗ് ചെയ്താണ് ഷിയാസ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങളും വിഡിയോയും പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് 20-നായിരുന്നു വിവാഹനിശ്ചയം. അതുകഴിഞ്ഞ് ആഴ്ച്ചകള്‍ക്ക് ശേഷമാണ് ഷിയാസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.എന്നാല്‍ നിശ്ചയം കഴിഞ്ഞ വിവരം ഇപ്പോഴാണ് ഷിയാസ് അറിയിച്ചത്.

read more : നിപാ: കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്‌ധ സംഘം 18ന്‌ കോഴിക്കോടെത്തുംread more : നിപാ: കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്‌ധ സംഘം 18ന്‌ കോഴിക്കോടെത്തും

‘എന്നെന്നേക്കുമായുള്ള തുടക്കം. സ്നേഹവും ചിരിയുമായി സന്തോഷകരമായ തുടക്കം’ എന്ന കുറിപ്പോടെ രഹ്നയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പേളി മാണി, ഭര്‍ത്താവും നടനുമായ ശ്രീനീഷ് അരവിന്ദ് എന്നിങ്ങനെ നിരവധി പേര്‍ ആശംസയുമായി എത്തിയിട്ടുണ്ട്.

അതേസമയം, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഷിയാസിനെതിരെ കാഞ്ഞങ്ങാട് സ്വദേശിയായ യുവതി പരാതി നല്‍കിയിട്ടുണ്ട്. ചന്തേര പൊലീസ് ഷിയാസിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags