സംഗീത പരിപാടിക്കിടെ ഡ്രോണ്‍ തലയിലിടിച്ച് ഗായകന്‍ ബെന്നി ദയാലിന് പരിക്ക്

benni dhayal

ചെന്നൈ: സംഗീത പരിപാടിക്കിടെ ഡ്രോണ്‍ തലയിലിടിച്ച് പ്രശസ്ത ഗായകന്‍ ബെന്നി ദയാലിന് പരിക്കേറ്റു. ചെന്നൈയിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് അപകടം. 

 

ഗാനം ആലപിച്ചുകൊണ്ടിരിക്കുന്നതിനിടെ ഡ്രോണ്‍ ബെന്നി ദയാലിന്റെ തലയ്ക്ക് പിറകില്‍ ഇടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നു. വേദിയില്‍ ഉര്‍വശി ഉര്‍വശി' എന്ന ഗാനം പാടുകയായിരുന്ന ബെന്നി പിറകിലേക്ക് നീങ്ങവെ ഡ്രോണ്‍ അപ്രതീക്ഷിതമായി തലയ്ക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. വേദനയില്‍ പാട്ട് അവസാനിപ്പിച്ച് താരം മുട്ടുകുത്തി ഇരിക്കുന്നതും സംഘടകര്‍ വേദിയിലേക്ക് ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം. 

സംഭവത്തിനു പിന്നാലെ അപകടത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കിട്ടുകൊണ്ട് അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. അപകടത്തില്‍ തന്റെ തലയ്ക്കും വിരലുകള്‍ക്കും പരിക്കേറ്റെന്ന് താരം വിശദമാക്കി.