ലിയോയ്ക്ക് ശേഷം നടൻ വിജയ് നായനാകുന്ന ചിത്രത്തിൽ ആരാണ് നായികാ എന്ന ചോദ്യം സോഷ്യൽ മീഡിയ നിറയുന്നു

google news
jothika and sneha

 ലിയോയ്ക്ക് ശേഷം നടൻ വിജയ് നായനാകുന്ന അടുത്ത ചിത്രത്തിന്റെ പ്രീപോഡക്ഷൻ വർക്കുകൾ യുഎസ്സിൽ പുരോഗമിക്കുകയാണ്. വെങ്കിട്ട് പ്രഭുവാണ് ചിത്രത്തിന്റെ സംവിധാനം. സയൻസ് ഫിക്ഷൻ ജോണറിൽ ഒരുങ്ങുന്ന ചിത്രം എജിഎസ് എൻറർടെയ്മെൻറാണ് നിർമ്മിക്കുന്നത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ ആരാണ് നായിക എന്നാണ് സോഷ്യൽമീഡിയയിലടക്കം വ്യാപക ചർച്ച.

chungath 2
ചിത്രത്തിൽ ജോതിക വിജയുടെ നായിക ആകുമെന്നായിരുന്നു ആദ്യം പുറത്തുന്ന അഭ്യൂഹങ്ങൾ. പതിറ്റാണ്ടുകൾക്ക് ശേഷം ജോതികയും വിജയും ഒരു ഫ്രെയിമിൽ വരുന്നു എന്ന തരത്തിൽ ചില തമിഴ് മാധ്യമങ്ങളും വാർത്തകൾ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സംവിധായകൻ വെങ്കിട് പ്രഭു ഇൻസ്റ്റ ഗ്രാം സ്റ്റോറി ആക്കിയ ചിത്രം ചർച്ചയായിരുന്നു. നടി സ്നേഹയ്ക്കൊപ്പം 'ഗെറ്റ് റെഡി ഫോർ എ ഫൺ റൈഡ്' എന്ന കുറിപ്പോടെയാണ് സംവിധായകൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം വൈറലായതിന് പിന്നാലെ ജോതിക മാറി സ്നേഹയാണ് ചിത്രത്തിൽ നായിക എന്നാണ് ഇപ്പോൾ പ്രചരിക്കുന്ന അഭ്യൂഹം.

തനിക്കിതൊരു ജോലിയാണ്, പരാജയങ്ങൾ നേരിട്ടിട്ടും എന്തുകൊണ്ട് തനിക്ക് ഇത്രയും സിനിമകൾ എന്നാണ് ചോദിക്കേണ്ടത് : ധ്യാൻ ശ്രീനിവാസൻ
എന്നാൽ ചിത്രത്തിൽ അഭിനയിക്കുന്നവരെ സംബന്ധിച്ച് ഇതുവരെ അണിയറ പ്രവർത്തകർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഒക്ടോബർ ആദ്യ വാരം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. അടുത്തിടെ വിഎഫ്എക്സ് 3ഡി സ്കാനിന് വിധേയനായ നടൻ വിജയ് ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നും അഭ്യൂഹമുണ്ട്. ചിത്രത്തിൽ പ്രഭു ദേവയും ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നും സൂചനയുണ്ട്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. വിജയ് ചിത്രം ലിയോയ്ക്ക് ശേഷം മാത്രമായിരിക്കും ചിത്രത്തിന്റെ ടൈറ്റിലടക്കമുള്ള പ്രഖ്യാപനങ്ങൾ നടത്തുക. ഓക്ടോബർ 19നാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ലിയോ റിലീസ് ചെയ്യുന്നത്.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം