ചിലര്‍ തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുന്നു’; നൂറ് ശതമാനവും സംഘാടകരുടെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ചയാണ്; ​ പ്രതികരണവുമായി എ.ആര്‍. റഹ്‌മാ​ന്റെ മക്കൾ

google news
ar rehman

ചെന്നൈയിലെ ആദിത്യറാം പാലസ് സിറ്റിയിലാണ് എ ആർ റഹ്മാന്റെ സം​ഗീത പരിപാടി വൻ വിവാദമായതിനു പിതാവ് റഹ്‌മാന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് മക്കളായ റഹീമ റഹ്‌മാനും ഖദീജ റഹ്‌മാനും. ടിക്കറ്റ് ബുക്ക് ചെയ്ത ആരാധകര്‍ക്ക് വേദിയിലേക്ക് പ്രവേശിക്കാൻ കഴിയാതെ വന്നതോടെയാണ് പ്രശ്നം രൂക്ഷമായത്. പാർക്കിം​ഗിന് സ്ഥലമില്ലാത്തതാണ് ഗതാ​ഗത കുരുക്കിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. അതേസമയം, തിക്കിലും തിരക്കിനുമിടയിൽ സ്ത്രീകൾക്കെതിരെ അതിക്രമമുണ്ടായെന്ന പരാതിയും ഉയർന്നിരുന്നു.

chungath 2

25,000 സീറ്റുകള്‍ ഉണ്ടായിരുന്ന പാലസില്‍ അമ്പതിനായിരത്തോളം പേരാണ് പരിപാടി കാണാനെത്തിയത്. നിയമാനുസൃതമായി വന്‍തുക കൊടുത്ത് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് സംഗീതനിശ നടക്കുന്നിടത്തേക്ക് അടുക്കാന്‍ പോലുമായില്ല. തിക്കിലും തിരക്കിലും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ കുടുങ്ങി. കുട്ടികള്‍ രക്ഷിതാക്കളുടെ കൈവിട്ടുപോവുന്ന അവസ്ഥവരെയെത്തി. ഇതോടെ സംഘാടകര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുന്നയിച്ചാണ് നിരാശരായവര്‍ മടങ്ങിപ്പോയത്.

 ഈ സാഹചര്യത്തിലാണ് പിതാവിന് പിന്തുണയുമായി മക്കൾ രംഗത്ത് വന്നിരിക്കുന്നത്.  റഹ്‌മാന്റെ ആരാധകന്‍ പങ്കുവച്ച ഇന്‍ഫോഗ്രാഫിക് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചാണ് ഇരുവരും പിതാവിന് പിന്തുണ പ്രഖ്യാപിച്ചത്.

”കഴിഞ്ഞ രാത്രി മുതല്‍ സോഷ്യല്‍ മീഡിയ എ.ആര്‍. റഹ്‌മാനെക്കുറിച്ച് സംസാരിക്കുകയാണ് ( ഒരു തട്ടിപ്പുകാരനെപ്പോലെ). ചിലര്‍ അതിനുള്ള തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുന്നു.

നൂറ് ശതമാനവും സംഘാടകരുടെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ചയാണ്. പക്ഷേ റഹ്‌മാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തു. പേമാരിയും വെള്ളപ്പൊക്കവും സാരമായി ബാധിച്ച ആളുകള്‍ക്ക് വേണ്ടി 2016-ല്‍ നെഞ്ചേ യേഴ് എന്ന പേരില്‍ ചെന്നെയിലും കൊയമ്പത്തൂരിലും മധുരയിലും നടന്ന സംഗീതനിശ നടത്തി. 2018- കേരളത്തിലെ ജനങ്ങളെ മഴയും വെള്ളപ്പൊക്കവും ബാധിച്ചപ്പോള്‍ വിദേശത്ത് പരിപാടി സംഘടിപ്പിച്ച് അവര്‍ക്ക് കൈത്താങ്ങേകി. 2020- കോവിഡ് കാലത്ത് സഹായം ആവശ്യമുള്ള കുടുംബങ്ങളെ മാസങ്ങളോളം സഹായിച്ചു. 2022- അര്‍ഹരായ ലെറ്റ്മാന്‍ ക്രൂവിനും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി സൗജന്യമായി സംഗീത പരിപാടി സംഘടിപ്പിച്ചു.

ആലുവയിലെ 5 വയസ്സുകാരിയുടെ കൊലപാതകം; വിചാരണ നടപടികൾ ഈ മാസം 16 ന് തുടങ്ങും

സംസാരിക്കുന്നതിന് മുന്‍പ് ചിന്തിക്കുക”

ആരാധകര്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് റഹ്‌മാന്‍ ആരാധകരോട് മാപ്പ് പറഞ്ഞു. സംഭവിച്ച വിഷയങ്ങളില്‍ താന്‍ വളരെയേറെ അസ്വസ്ഥനാണെന്ന് പറഞ്ഞ അദ്ദേഹം ആരുടെയും നേരെ വിരല്‍ ചൂണ്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും സ്വയം ഉത്തരവാദിത്തം കാണിക്കുമെന്നും പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം