'ബാലയോട് സംസാരിച്ചു; പുറത്തുവരുന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തകളെന്ന്' ഉണ്ണിമുകുന്ദന്‍

unnimukundan bala

കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ബാലയെ സന്ദര്‍ശിച്ച് ഉണ്ണി മുകുന്ദന്‍. ബാല എല്ലാവരോടും സംസാരിച്ചുവെന്നും നിലവില്‍ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്നും പുറത്തുവരുന്ന പല വാര്‍ത്തകളും അടിസ്ഥാനരഹിതമാണെന്നും ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചു. വേണ്ട എല്ലാവിധ ചികിത്സയും ലഭ്യമാക്കുന്നുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. 

നിര്‍മാതാവ് എന്‍എം ബാദുഷ, സ്വരാജ്, വിഷ്ണു മോഹന്‍, വിപിന്‍ എന്നിവര്‍ക്കൊപ്പമാണ് ഉണ്ണി മുകുന്ദന്‍ ആശുപത്രിയിലെത്തിയത്. ബാലയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത വിവരം പുറത്തുവന്ന ഉടനെ ഉണ്ണിമുകുന്ദന്‍ നേരിട്ട് ആശുപത്രിയിലെത്തുകയായിരുന്നു. മണിക്കൂറുകള്‍ ആശുപത്രിയില്‍ ചിലവഴിച്ചശേഷമാണ് നടന്‍ മടങ്ങിയത്.