സുരേഷ് ഗോപി ചിത്രം കാവൽ ; ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ

x
 

സുരേഷ് ഗോപിയെ  കേന്ദ്ര കഥാപാത്രമാക്കി നിഥിൻ രഞ്ജി പണിക്കർ ഒരുക്കുന്ന ചിത്രമാണ് കാവൽ . നവംബർ 25നാകും ചിത്രം തിയറ്ററിലെത്തുക. കേരളത്തിൽ മാത്രം 220 സ്‌ക്രീനുകളിലാണ് ചിത്രം  പ്രദർശനത്തിനെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാ​ഗത്തി നിന്നും ലഭിക്കുന്നത്. 'ആക്ഷൻ ചക്രവർത്തിയുടെ അഴിഞ്ഞാട്ടം അതാണ് കാവൽ നവംബർ 25ന് തീ പാറും, ഇതുവരെ കണ്ടതും കേട്ടതും ഒക്കെയാണ് മാസ്സ് എങ്കിൽ...ഇനി കാണാൻ പോകുന്നതാണ് കൊടൂരമാസ്സ്' എന്നൊക്കെയാണ് കമന്റുകൾ. 

തമ്പാൻ എന്ന നായക വേഷത്തിൽ സുരേഷ് ഗോപി എത്തുമ്പോൾ ആന്റണി എന്ന വേഷത്തിൽ രൺജി പണിക്കരും അഭിനയിക്കുന്നു. ഗുഡ്‌വിൽ എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. 
കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തുറക്കുന്ന തിയറ്ററുകളിലേക്ക് ആദ്യമെത്തുന്ന സൂപ്പർതാര ചിത്രം കൂടിയാണ് കാവൽ.

സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, ശങ്കർ രാമകൃഷ്ണൻ,ശ്രീജിത്ത് രവി, രാജേഷ് ശർമ്മ, കിച്ചു ടെല്ലസ്, കണ്ണൻ രാജൻ പി ദേവ് എന്നിവരും ചിത്രത്തിലുണ്ട്. നിഖിൽ എസ് പ്രവീണാണ് ഛായാഗ്രാഹകൻ. ബി കെ ഹരി നാരായണൻറെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം.