ഹോളിവുഡ് താരം ജോണ്‍ സീനയുമായി കൂടികാഴ്ച നടത്തി തമിഴ് നടൻ കാര്‍ത്തി

google news
34

ഹൈദരാബാദ്: ഹോളിവുഡ് താരം ജോണ്‍ സീനയുമായി കൂടികാഴ്ച നടത്തി തമിഴ് ചലച്ചിത്ര താരം കാര്‍ത്തി. ഇന്‍സ്റ്റഗ്രാമിലാണ് ചിത്രം താരം പങ്കുവച്ചിരിക്കുന്നത്. ഹൈദരാബാദിലെ ഡബ്യൂഡബ്യൂഇ സ്‌പെക്ടാക്കിളില്‍ വച്ചായിരുന്നു കൂടികാഴ്ച.

Read more 'താ​ന്‍ ഗ്രൂ​പ്പ് രാ​ഷ്ട്രീ​യ​ത്തി​നി​ല്ല; ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പാ​ത പി​ന്തു​ട​രാ​നാ​ണ് ത​നി​ക്ക് ആഗ്രഹം; എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശൈ​ലി അ​തേ​പോ​ലെ പി​ന്തു​ട​രു​ക പ്ര​യാ​സമാണ്'; ചാണ്ടി ഉമ്മൻ

ജോണ്‍ സീനയെ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. എന്നോട് കാണിച്ച ഊഷ്മളതയ്ക്ക് നന്ദിയുണ്ട്. കുറച്ച് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ആരുമായി അടുപ്പം സ്ഥാപിക്കുന്ന താങ്കളുടെ കഴിവ് അതിശയകരമാണ്. തങ്കളുടെ സിഗ്‌നേച്ചര്‍ മുദ്രവാക്യമായ ഹസില്‍ ലോയല്‍റ്റി റെസ്‌പെക്റ്റ് ഇതെല്ലാം അനുഭവപ്പെട്ടു – കാര്‍ത്തി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. ഡബ്യൂഡബ്യൂഇ ചരിത്രത്തില്‍ ഏറ്റവുമധികം ലോക ചാമ്പ്യന്‍ഷിപ്പ് വിജയിച്ച, ഈ എന്റര്‍ടെയ്‌മെന്റ് കായിക ലോകത്തെ എക്കാലത്തെയും മികച്ച പ്രൊഫഷണല്‍ ഗുസ്തിക്കാരില്‍ ഒരാളായി സീന അറിയപ്പെടുന്നത്.

chungath1

16 തവണ ലോക ചാമ്പ്യനായ സീന, 13 തവണ ഡബ്യൂഡബ്യൂഇ ചാമ്പ്യനും മൂന്ന് തവണ ലോക ഹെവിവെയ്റ്റ് ചാമ്പ്യനും . അഞ്ച് തവണ ഡബ്യൂഡബ്യൂഇ യുണൈറ്റഡ് സ്റ്റേറ്റ്സ് ചാമ്പ്യന്‍ , രണ്ട് തവണ ഡബ്യൂഡബ്യൂഇ ടാഗ് ടീം ചാമ്പ്യന്‍ , രണ്ട് തവണ വേള്‍ഡ് ടാഗ് ടീം ചാമ്പ്യന്‍ , രണ്ട് തവണ റോയല്‍ റംബിള്‍ ജേതാവ്, ഒരു തവണ മണി ഇന്‍ ബാങ്ക് ജേതാവ്. ഡബ്യൂഡബ്യൂഇ പ്രധാന പരിപാടിയായ റെസില്‍മാനിയ ഉള്‍പ്പെടെ നിരവധി പ്രധാന ഡബ്ല്യുഡബ്ല്യുഇ പേ-പെര്‍ വ്യൂ ഇവന്റുകളിലും ജോണ്‍ സീന വിജയിച്ചിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം