കടുത്ത നടപടിയുമായി തമിഴ് നിർമാതാക്കളുടെ സംഘടന; ധനുഷ്, വിശാല്‍, ചിമ്പു, അഥര്‍വ എന്നിവര്‍ക്ക് വിലക്ക്

ചെന്നൈ: നാല് യുവനടന്മാർക്കെതിരെ കടുത്ത നടപടിയുമായി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ചിമ്പു, ധനുഷ്, വിശാൽ, അഥർവ എന്നീ നാല് താരങ്ങൾക്കെതിരെയാണ് റെഡ് കാർഡ് പുറത്തിറക്കിയത്. മോശം പെരുമാറ്റം, നിർമാതാക്കളുമായി സഹകരിക്കുന്നില്ല ഉൾപ്പെടെയുള്ള കാരണങ്ങളാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.
നിർമാതാവ് മൈക്കിൾ രായപ്പനുമായുള്ള തർക്കം അനിശ്ചിതമായി തുടരുന്നതിനെത്തുടർന്നാണു ചിമ്പുവിനു വിലക്കേർപ്പെടുത്തിയത്. നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്റായിരിക്കെ, യൂണിയന്റെ പണം കൈകാര്യം ചെയ്തതിൽ വന്ന വീഴ്ചയുടെ പേരിൽ വിശാലിനു വിനയായത്. 80 ശതമാനം ചിത്രീകരണം പൂർത്തിയായപ്പോൾ ഷൂട്ടിങ്ങിന് എത്താതിരുന്നതും നിർമാതാവിന് നഷ്ടമുണ്ടാക്കിയെന്നാണു ധനുഷിനെതിരെയുള്ള പരാതി.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തമിഴ് സിനിമാമേഖലയിലെ നിർമാതാക്കൾക്കൊപ്പം റെഡ് കാർഡ് ലഭിച്ച നടന്മാർക്ക് ജോലി ചെയ്യാനാകില്ല. ഇന്നലെ നടന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലിന്റേതാണ്(ടി.എഫ്.പി.സി) തീരുമാനം. നിർമാതാക്കളുടെ പരാതികളിൽ ചിമ്പുവിനും സൂര്യയ്ക്കും അഥർവയ്ക്കും യോഗി ബാബുവിനും ടി.എഫ്.പി.സി കഴിഞ്ഞ ജൂണിൽ പരാതി നൽകിയിരുന്നു. ഇതിൽ കാര്യമായ നടപടിയുണ്ടാകാത്തതിനെ തുടർന്നാണു നടപടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം