ടാ​ര്‍​സ​ന്‍ താ​രം ജോ ​ലാ​റ വി​മാ​നാ​പ​ക​ട​ത്തി​ല്‍ മരിച്ചു

tar

നാ​ഷ്‌​വി​ല്ലെ: 'ടാ​ര്‍​സ​ന്‍ ഇ​ന്‍ മാ​ന്‍​ഹ​ട്ട​ന്‍' എന്ന ഹോളിവുഡ് ചിത്രത്തിലൂടെ പ്രേകഷകരുടെ മനംകവര്‍ന്ന ന​ട​ന്‍ ജോ ​ലാ​റ (58) വി​മാ​നാ​പ​ക​ട​ത്തി​ല്‍ മരിച്ചു. യു​എ​സി​ലെ നാ​ഷ്‌​വി​ല്ലെ​യി​ല്‍ പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച 11ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ലാ​റ​യും ഭാ​ര്യ ഗ്വെ​ന്‍ ലാ​റ​യും അ​ട​ക്കം ഏ​ഴു പേ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു.

ടെ​ന്നി​സെ​യി​ല്‍ നി​ന്ന് ഫ്ളോ​റി​ഡ​യി​ലെ പാം ​ബീ​ച്ചി​ലേ​ക്കു​ള്ള യാ​ത്രാ മ​ധ്യേ​യാ​ണ് അ​പ​ക​ടം. സെ​സ്ന 501 എ​ന്ന ബി​സി​ന​സ് ജെ​റ്റാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് നാ​ഷ്‌​വി​ല്ലെ​യ്ക്ക് 19 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള പെ​ര്‍​സി പ്രീ​സ്റ്റ് ലേ​ക്കി​ല്‍ ത​ക​ര്‍​ന്നു​വീ​ണ​ത്. 

വി​മാ​നാ​വ​ശി​ഷ്ട​ങ്ങ​ളും മൃ​ത​ദേ​ഹ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത് റു​ഥ​ര്‍​ഫോ​ര്‍​ഡ് കൗ​ണ്ടി ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്ക്യൂ അ​റി​യി​ച്ചു. 

1989ല്‍ '​ടാ​ര്‍​സ​ന്‍ ഇ​ന്‍ മാ​ന്‍​ഹ​ട്ട​ന്‍' എ​ന്ന സി​നി​മ​യി​ല്‍ ടാ​ര്‍​സ​നാ​യി വേ​ഷ​മി​ട്ട​യാ​ളാ​ണ് ലാ​റ. 'ടാ​ര്‍​സ​ന്‍: ദ് ​എ​പി​ക് അഡ്വഞ്ചേഴ്സ്' എ​ന്ന ടെ​ലി​വി​ഷ​ന്‍ സീ​രി​സി​ലൂ​ടെ​യും ജോ ​ലാ​റ ത​രം​ഗ​മാ​യി. ബേ ​വാ​ച്ച്‌ അ​ട​ക്ക​മു​ള്ള നി​ര​വ​ധി പ​ര​മ്ബ​ര​ക​ളി​ലും ജോ ​ലാ​റ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.