ചാക്കോച്ചനും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം 'എന്താടാ സജി' ടീസര്‍ പുറത്ത്

jayasurya,kunjakoboban

മലയാളികളുടെ പ്രീയപ്പെട്ട താരങ്ങളായ കുഞ്ചാക്കോ ബോബനും ജയസൂര്യയും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രം 'എന്താടാ സജി' ടീസര്‍ പുറത്തിറങ്ങി. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നിവേദ തോമസ് ആണ് നായികയായി എത്തുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമ ഫാമിലി കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍പെടുന്നു. 

ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് വില്യം ഫ്രാന്‍സിസ് ആണ്. ഛായാഗ്രഹണം - ജിത്തു ദാമോദര്‍, കോ പ്രൊഡ്യൂസര്‍ - ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍ - സന്തോഷ് കൃഷ്ണന്‍, എഡിറ്റിംഗ്- രതീഷ് രാജ്, ഒറിജിനല്‍ ബാക്ക്‌ഗ്രൌണ്ട് സ്‌കോര്‍ - ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - നവീന്‍ പി തോമസ്, മേക്കപ്പ് - റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍ - സമീറ സനീഷ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഗിരീഷ് കൊടുങ്ങലൂര്‍, ആര്‍ട്ട് ഡയറക്ടര്‍ - ഷിജി പട്ടണം, ത്രില്‍ ബില്ല ജഗന്‍, വിഎഫ്എക്സ് , അസോസിയേറ്റ് ഡയറക്ടര്‍ - മനീഷ് ഭാര്‍ഗവന്‍, പ്രവീണ് വിജയ്, അഡ്മിനിസ്ട്രേഷന്‍ ആന്റ് ഡിസ്ട്രിബൂഷന്‍ ഹെഡ് ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യശോധരന്‍, സ്റ്റില്‍ പ്രേം ലാല്‍, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍, മാര്‍ക്കറ്റിങ് ബിനു ബ്രിങ് ഫോര്‍ത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒബ്‌സ്‌ക്യൂറ പി ആര്‍ ഒ മഞ്ജു ഗോപിനാഥ്.