ആ ട്വീറ്റ്​ സാമന്തയെ കുറിച്ചല്ല; വിവാദങ്ങൾക്ക് മറുപടിയുമായി സിദ്ധാർഥ്​

samantha and siddharth
നാഗചൈതന്യയും സാമന്തയും തമ്മിൽ വേർപിരിഞ്ഞതിന്​ പിന്നാലെ നടൻ സിദ്ധാർഥ്​ ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പ്​ വലിയ ചർച്ചയായിരുന്നു. 'സ്കൂളിലെ ഒരു അധ്യാപകനിൽ നിന്ന് ഞാൻ പഠിച്ച ആദ്യ പാഠങ്ങളിലൊന്ന് 'വഞ്ചകർ ഒരിക്കലും അഭിവൃദ്ധി പ്രാപിക്കില്ല..' നിങ്ങളുടേത് എന്താണ്?" എന്നായിരുന്നു താരം ട്വീറ്റ്​ ചെയ്​തത്​.

മുൻ കാമുകിയായിരുന്ന സാമന്തയെ സിദ്ധാർഥ്​ 'തേപ്പുകാരി'യാക്കിയെന്നും സൈബറിടങ്ങളിൽ പുരോഗമന നിലപാടുകൾ സ്വീകരിക്കുന്ന താരത്തിൽ നിന്ന്​ ഇത്തരത്തിൽ ഒരു പരാമർശം പ്രതീക്ഷിച്ചിച്ചെന്നുമായിരുന്നു വിമർശനം. എന്നാൽ വിവാദങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്​ സിദ്ധാർഥ്​ ഇ​പ്പോൾ.


ട്വീറ്റ് സാമന്തയുടെ വിവാഹമോചനത്തെക്കുറിച്ചുള്ളതാണെന്ന വാദങ്ങൾ സിദ്ധാർഥ്​ തള്ളി. ട്വീറ്റ് തന്റെ  ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ആളുകൾ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണെങ്കിൽ അത് തന്റെ  കുഴപ്പമല്ലെന്നും സിദ്ധാർഥ് പറഞ്ഞു. 

'ഞാൻ എൻറെ ജീവിതത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. മറ്റൊന്നുമായും ബന്ധമില്ല. അതുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നുമായി ബന്ധപ്പെടുത്തുകയാണെങ്കിൽ, അതാണ് നിങ്ങളുടെ പ്രശ്നം' - ട്വീറ്റ്​ സാമന്തയെ കുറിച്ചാണോ എന്ന ചോദ്യത്തിന്​ സിദ്ധാർഥ്​ നൽകിയ മറുപടി.

'ഞാൻ 12 വർഷമായി ട്വീറ്റ്​ ചെയ്യുന്നു. തെരുവ്​ നായ്​ക്കൾ എന്റെ  വീടിന്റെ  പുറത്ത്​ നിന്ന്​ കുരക്കുന്നുവെന്ന്​ ഞാൻ ട്വീറ്റ്​ ചെയ്​തു. ഇത്​ കണ്ട്​ ആരെങ്കിലും നിങ്ങൾ എന്നെ നായ്​ എന്ന്​ വിളിച്ചുവെന്ന്​ പറഞ്ഞ്​ വന്നാൽ എനിക്ക്​ എന്ത്​ ചെയ്യാൻ പറ്റും. ഞാൻ യഥാർഥ നായ്​ക്കളെ കുറിച്ചാണ്​ സംസാരിച്ചത്​'-  എന്ന് സിദ്ധാർഥ്​ പറഞ്ഞു. വഞ്ചന എന്നത് ​തന്റെ  അടുത്ത തെലുഗു ചിത്രമായ മഹാസമുദ്രത്തിന്റെ  പ്രമേയമാണെന്നും നടൻ കൂട്ടിച്ചേർത്തു.