രാം ചരണ്‍ നായകനായി എത്തുന്ന ശങ്കറിന്റെ ബിഗ് ബജറ്റ് ചിത്രത്തിന് തുടക്കം

f

രാം ചരണ്‍ നായക കഥാപാത്രമായി എത്തുന്ന ശങ്കറിന്റെ ബിഗ് ബജറ്റ് ചിത്രത്തിന് തുടക്കം കുറിച്ചു. പ്രശസ്‌ത മലയാള താരം ജയറാമും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഹൈദരാബാദിൽ നടന്ന പൂജ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആദ്യമായാണ് രാം ചരൻ ശങ്കർ ചിത്രത്തിന്റെ ഭാഗമാകുന്നത്.

രാം ചരണിന്റെ പിതാവ് മെഗാസ്റ്റാർ ചിരഞ്ജീവി, ബോളിവുഡ് യുവ സൂപ്പർ താരം രൻവീർ സിങ് എന്നിവരും പൂജാ ചടങ്ങിൽ പങ്കെടുത്തു. ശങ്കർ ഒരുക്കാൻ പോകുന്ന, അന്യൻ എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ, രൻവീർ സിങ് ആണ് നായകൻ.