‘2022 ൽ എൻ്റെ വീട്ടിൽ വന്ന ആദ്യ അതിഥി’; മിസ്റ്റർ കൊറോണ; കുടുംബത്തെ മുഴുവനും ഇഷ്ടമായി': മീന

meena

നടി മീനയ്ക്കും കുടുംബത്തിനും കോവിഡ്. മീന തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. '2022ൽ വീട്ടിൽ വന്ന ആദ്യ അതിഥി' എന്നാണ് കോവിഡിനെ മീന വിശേഷിപ്പിച്ചത്. പിന്നാലെ നിരവധി പേരാണ് എത്രയും വേ​ഗം സുഖം പ്രാപിക്കട്ടെയെന്ന് പറഞ്ഞ് കമന്‍റുകളുമായി എത്തിയത്. 

‘2022 ൽ എൻ്റെ വീട്ടിൽ വന്ന ആദ്യ അതിഥി. മിസ്റ്റർ കൊറോണ. അദ്ദേഹത്തിന് എൻ്റെ മുഴുവൻ കുടുംബത്തെയും വല്ലാതങ്ങ് ഇഷ്ടമായി. എന്നാൽ അധികകാലം അതിനെ വീട്ടിലിരുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങളും ജാഗരൂകരാകുവിൻ. ആരോഗ്യത്തോടെ ഇരിക്കൂ. രോഗം പടർത്താതിരിക്കാനും ശ്രദ്ധിക്കൂ.’–മീന കുറിച്ചു. തൻ്റെ ചിത്രത്തിനൊപ്പമാണ് താരം കുറിച്ചത്. 

കഴിഞ്ഞ ദിവസം മീനയുടെ മകൾ നൈനികയുടെ പിറന്നാളായിരുന്നു. മകൾക്കായി വമ്പൻ സർപ്രൈസ് ആണ് താരം ഒരുക്കിയത്. മാസ്ക് ധരിച്ച് ബർത്ത്ഡ് ആഘോഷിക്കുന്ന നൈനികയുടെ വിഡിയോ താരം പങ്കുവച്ചിരുന്നു.  പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ബ്രോ ഡാഡി’യാണ് മീനയുടെ പുതിയ ചിത്രം. ദൃശ്യം 2വിനു ശേഷം മോഹൻലാലും മീനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 'അന്നമ്മ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മീന അഭിനയിക്കുന്നത്. ചിത്രത്തില്‍ മോഹൻലാലിൻ്റെ ഭാര്യയായും പൃഥ്വിരാജിൻ്റെ അമ്മയായുമാണ് മീന എത്തുന്നത്. ചിത്രം ഉടൻ പ്രദർശനത്തിനെത്തും.