അല്‍ഫോണ്‍സ് പുത്രന്‍ അവതരിപ്പിക്കുന്ന മാത്യൂ തോമസ് ചിത്രം ‘കപ്പ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നു

google news
sd

chungath new advt

മാത്യു തോമസ്, ബേസില്‍ ജോസഫും പ്രധാന വേഷത്തിലെത്തുന്ന കപ്പ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നു. അല്‍ഫോണ്‍സ് പുത്രനാണ് കപ്പ് എന്ന ചിത്രം അവതരിപ്പിക്കുന്നത്. സംവിധാനം സഞ്ജു വി സാമുവേലാണ്. സഞ്ജു വി സാമുവേലിന്റെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് അഖിലേഷ് ലതാരാജും ഡെന്‍സണും ചേര്‍ന്നാണ്. നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രാഹണം. ഷാന്‍ റഹ്‌മാനാണ് കപ്പിന്റെ സംഗീതം.

്അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും എയ്ഞ്ചലീന മേരിയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാത്യു തോമസിന്റെ കപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടെഴ്സ് അരുണ്‍ രാജ്, ശരത് അമ്പാട്ട്, അരുണ്‍ ബാബുരാജ് എന്നിവരാണ്. തന്‍സില്‍ ബഷീറാണ് കപ്പിന്റെ ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍.

ബാഡ്മിന്റണില്‍ ഇടുക്കി ഡിസ്ട്രിക്റ്റ് വിന്നിംഗ് കപ്പ് നേടാന്‍ അത്രമേല്‍ ശ്രമം നടത്തുന്ന വെള്ളത്തൂവല്‍ ഗ്രാമത്തിലെ പതിനാറുകാരന്‍ നിധിന്റെ കഥയാണ് ‘കപ്പ് ‘. ഗുരു സോമസുന്ദരം, തുഷാര പിള്ള, മൃണാളിനി സൂസ്സന്‍ ജോര്‍ജ്ജ്, നമിത പ്രമോദ്, അനിഖ സുരേന്ദ്രന്‍, റിയാ ഷിബു എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു 

Tags