ജനാതിപത്യ സംവിധാനത്തിന്റെ ആരോഗ്യമെന്നത് അഭിപ്രായപ്രകടനമാണ്; ലക്ഷദ്വീപ് വിഷയത്തിൽ പ്രിയദർശൻ

priyadarshan

ലക്ഷദ്വീപ് വിഷയത്തിൽ അഭിപ്രായം പറഞ്ഞതിനെ തുടർന്ന് പ്രതിഷേധം നേരിടുന്ന പ്രിത്വിരാജിന് പിന്തുണയുമായി സംവിധായകൻ  പ്രിയദർശൻ. സമൂഹത്തിൽ ജീവിക്കുന്ന ഓരോ മനുഷ്യനും ചുറ്റുപാടും നടക്കുന്ന എല്ലാ പ്രശ്നങ്ങളെ കുറിച്ച് സ്വന്തമായി അഭിപ്രായം ഉണ്ടാകുമെന്നും അത് സ്വാഭാവികം ആണെന്നും പ്രിയദർശൻ പറയുന്നു. ഒരു ജനാതിപത്യ സംവിധാനത്തിന്റെ ആരോഗ്യമെന്നത് ഇത്തരം അഭിപ്രായങ്ങളാണ്. അത് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യമാണ്.

ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായവും നിലപാടുമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന് ഉണ്ട്. എന്നാൽ അതിനോട് വിയോജിക്കുന്നവർ ഉണ്ടാകാം. അതിനും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ സഭ്യമല്ലാത്ത രീതിയിൽ ആര്  പ്രതികരിച്ചാലും അത് ശരിയല്ലെന്ന്  അദ്ദേഹം പറഞ്ഞു. സഭ്യത എന്നത് ഒരു സംസ്കാരമാണ്. പ്രിത്വിരാജിന് നേരെയുണ്ടായ അക്രമം സഭ്യമല്ലാത്തത് ആണെങ്കിലും ജനാതിപത്യ ബോധമുള്ള എല്ലാവരെയും പോലെ താനും അത് തള്ളിക്കളയുന്നുവെന്ന് പറഞ്ഞ സംവിധായകൻ പ്രിയദർശൻ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത് എന്നും കൂട്ടി ചേർത്തു.