അശ്ലീല ഉള്ളടക്കം നീക്കണം മൂന്ന് ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്ക് വാര്‍ത്താവിതരണമന്ത്രാലയത്തിന്റെ നോട്ടീസ്

google news
kj

chungath new advt

ഡല്‍ഹി: മൂന്ന് ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്ക് അശ്ലീല ഉള്ളടക്കം നീക്കാനാവശ്യപ്പെട്ട് വാര്‍ത്താവിതരണമന്ത്രാലയത്തിന്റെ നോട്ടീസ്. മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള സ്വകാര്യകമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹണ്ടേഴ്സ്, ബേഷ്റാംസ്, പ്രൈം പ്ലേ എന്നിവയ്ക്കാണ് നോട്ടീസ് ലഭിച്ചത്. പിന്നാലെ ഉള്ളടക്കങ്ങള്‍ കമ്പനി നീക്കം ചെയ്തു.

ഐ.ടി. നിയമത്തിലെ 67, 67 എ വകുപ്പുകള്‍ പ്രകാരമാണ് നടപടി. ഏഴുവര്‍ഷംവരെ തടവും പത്തുലക്ഷം രൂപ പിഴയും ചുമത്താന്‍ വ്യവസ്ഥയുള്ള വകുപ്പുകളാണിത്.

നിയമമുണ്ടെങ്കിലും ഒ.ടി.ടി.കളിലെ ഉള്ളടക്കത്തിന്റെ പേരില്‍ നടപടി സ്വീകരിക്കുന്നത് ആദ്യമായിട്ടാണ്. ഒ.ടി.ടി. രംഗത്ത് വെബ് സീരീസുകളായും മറ്റും ഒട്ടേറെ അശ്ലീല ഉള്ളടക്കങ്ങള്‍ പുറത്തിറങ്ങുന്നുണ്ടെന്ന് മന്ത്രാലയത്തിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാത്തിലായിരുന്നു നടപടി. നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പ്ലാറ്റ്ഫോമുകളെ നിരീക്ഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

57 ഒ.ടി.ടി. പ്ലാറ്റ്ഫോമുകളാണ് രാജ്യത്താകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍, രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുന്ന ഒ.ടി.ടി.കളിലാണ് അശ്ലീല ഉള്ളടക്കങ്ങള്‍ വ്യാപകമായി പ്രത്യക്ഷപ്പെടുന്നത്. ഇപ്പോള്‍ നോട്ടീസ് ലഭിച്ച മൂന്ന് ഒ.ടി.ടി.കളും രജിസ്റ്റര്‍ചെയ്യാത്തവയാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags