അര്‍ജുന്‍ അശോകന്‍ നായകനാകുന്ന ‘തീപ്പൊരി ബെന്നി’യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ എത്തി

google news
45

ര്‍ജുന്‍ അശോകന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘തീപ്പൊരി ബെന്നി’.ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറാണ് ചിത്രം നിര്‍മിക്കുന്നത്. അര്‍ജുന്‍ അശോകന്‍, ജഗദീഷ്, ഷാജു ശ്രീധര്‍, ഫെമിനാ ജോര്‍ജ് എന്നിവരാണ് പോസ്റ്ററിലുള്ളത്.

chungath1

രാജേഷ് – ജോജി എന്നിവര്‍ ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. അപ്പന്റേയും മകന്റേയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് തീപ്പൊരി ബെന്നി. വ്യത്യസ്ഥ കാഴ്ച്ചപ്പാടുകള്‍ ഉള്ള രണ്ടു പേരാണ് വട്ടക്കുട്ടായില്‍ ചേട്ടായിയും മകന്‍ ബെന്നിയും.ജഗദീഷും അര്‍ജുന്‍ അശോകനുമാണ് വട്ടക്കുട്ടായില്‍ ചേട്ടായിയേയും ബെന്നിയേയും അവതരിപ്പിക്കുന്നത്. മിന്നല്‍ മുരളിയിലൂടെ ശ്രദ്ധേയയായ ഫെമിനാ ജോര്‍ജാണ് നായിക. ടി. ജി. രവി, സന്തോഷ് കീഴാറ്റൂര്‍, പ്രേം പ്രകാശ്, റാഫി, ശ്രീകാന്ത് മുരളി, നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

read more പരാമർശം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം; വി.​ഡി. സ​തീ​ശ​ന് ഡി​വൈ​എ​ഫ്ഐ​യു​ടെ വ​ക്കീ​ൽ നോ​ട്ടീ​സ്

സംഗീതം – ശ്രീരാഗ് സജി, ഛായാഗ്രഹണം – അജയ് ഫ്രാന്‍സിസ് ജോര്‍ജ്, എഡിറ്റിംഗ് – സൂരജ്. ഇ. എസ്, കലാസംവിധാനം – മിഥുന്‍ ചാലിശ്ശേരി, കോസ്റ്റ്യൂം ഡിസൈന്‍ – ഫെമിന ജബ്ബാര്‍, മേക്കപ്പ് – കിരണ്‍ രാജ്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍ – കുടമാളൂര്‍ രാജാജി, നിശ്ചല ഛായാഗ്രഹണം – അജി മസ്‌ക്കറ്റ്, ഫിനാന്‍സ് കണ്‍ട്രോളര്‍ -ഊയന്‍കപ്രശ്ശേരി, കോ- പ്രൊഡ്യൂസേഴ്‌സ് – റുവൈസ് ഷെബിന്‍ ഷിബുബക്കര്‍, ഫൈസല്‍ ബക്കര്‍,പ്രൊഡക്ഷന്‍ മാനേജര്‍ -എബി കോടിയാട്ട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് -രാജേഷ് മേനോന്‍, നോബിള്‍ ജേക്കബ് ഏറ്റുമാനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അലക്‌സ് ഇ. കുര്യന്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ചിത്രം സെന്‍ട്രല്‍ പിക്‌ച്ചേര്‍സ് പ്രദര്‍ശനത്തിനെത്തിക്കുന്നു. പി.ആര്‍.ഒ -വാഴൂര്‍ ജോസ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം