ആ മഹാപ്രതിഭയുടെ വേർപാട് മലയാളത്തിൻ്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന്; നെടുമുടി വേണുവിന്റെ വിയോഗത്തിൽ മോഹൻലാൽ

f

 തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ നെ​ടു​മു​ടി വേ​ണു​വി​ന്‍റെ വി​യോ​ഗ​ത്തി​ൽ ദുഃ​ഖം പ​ങ്കു​വ​ച്ച് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. .വ്യക്തിപരമായി തന്നെ ഏറ്റവും വലിയ വേദനയാണ്. ഒരു ജ്യേഷ്‌ഠസഹോദരനെപ്പോലെ, ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ (Nedumudi Venu) എനിക്ക്. നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേർപാട്. മലയാളത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാന്നെനും മോഹൻലാൽ പറഞ്ഞു.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

അ​ര​നൂ​റ്റാ​ണ്ടു​കാ​ലം മ​ല​യാ​ള​സി​നി​മ​യു​ടെ ആ​ത്മാ​വാ​യി നി​ല​കൊ​ണ്ട് പ്രി​യ​പ്പെ​ട്ട വേ​ണു​ച്ചേ​ട്ട​ൻ ന​മ്മെ വി​ട്ടു​പി​രി​ഞ്ഞു. നാ​ട​ക അ​ര​ങ്ങു​ക​ളി​ൽ നി​ന്നു തു​ട​ങ്ങി സ്വാ​ഭാ​വി​ക അ​ഭി​ന​യ​ത്തി​ന്‍റെ ഹി​മാ​ല​യ​ശൃം​ഗം കീ​ഴ​ട​ക്കി​യ ആ ​മ​ഹാ​പ്ര​തി​ഭ​യു​ടെ വേ​ർ​പാ​ട് മ​ല​യാ​ള​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ന​ഷ്ട​ങ്ങ​ളി​ലൊ​ന്നാ​ണ് . വ്യ​ക്തി​പ​ര​മാ​യി എ​നി​ക്ക​തൊ​രു വ​ലി​യ വേ​ദ​ന​യും. ഒ​രു ജേ​ഷ്ഠ​സ​ഹോ​ദ​ര​നെ​പ്പോ​ലെ, ചേ​ർ​ത്തു​പി​ടി​ച്ച വാ​ത്സ​ല്യ​മാ​യി​രു​ന്നു വേ​ണു​ച്ചേ​ട്ട​ൻ എ​നി​ക്ക്.

എ​ത്ര സി​നി​മ​ക​ളി​ൽ ഒ​ന്നി​ച്ചു ഞ​ങ്ങ​ൾ. മ​ല​യാ​ളം നെ​ഞ്ചോ​ടു​ചേ​ർ​ത്ത എ​ത്ര വൈ​കാ​രി​ക സ​ന്ദ​ർ​ഭ​ങ്ങ​ൾ ഒ​ന്നി​ച്ചു​സ​മ്മാ​നി​ക്കാ​നാ​യി ഞ​ങ്ങ​ൾ​ക്ക്. ആ​ഴ​ത്തി​ലു​ള്ള വാ​യ​ന​യും അ​തി​ലൂ​ടെ നേ​ടി​യ അ​റി​വും കൊ​ണ്ട്, തു​ല്യം വെ​ക്കാ​നി​ല്ലാ​ത്ത വ്യ​ക്തി​ത്വ​മാ​യി മാ​റി​യ എ​ന്‍റെ വേ​ണു ചേ​ട്ട​ന് ഔ​പ​ചാ​രി​ക​മാ​യ ഒ​രു ആ​ദ​രാ​ഞ്ജ​ലി ന​ൽ​കാ​ൻ ആ​വു​ന്നി​ല്ല. ക​ല​യു​ടെ ത​റ​വാ​ട്ടി​ലെ ഹി​സ് ഹൈ​ന​സ് ആ​യ ആ ​വ​ലി​യ മ​ന​സി​ന്‍റെ സ്നേ​ഹ​ച്ചൂ​ട് ഹൃ​ദ​യ​ത്തി​ൽ നി​ന്ന് ഒ​രി​ക്ക​ലും മാ​യി​ല്ല...