"ശ്യാം സിംഹ റോയി"യുടെ ടീസർ നാളെ പുറത്തിറങ്ങും

Shyam Simha Roy
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ശ്യാം സിംഹ റോയിയുമായി തെന്നിന്ത്യന്‍ താരം നാനി എത്തുന്നു.കൂടാതെ,താരം തന്നെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ചിത്രത്തിന്റെ  ടീസര്‍ നാളെ പുറത്തിറങ്ങുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

രാഹുല്‍ സംകൃത്യന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രഖ്യാപിച്ചത് മുതല്‍ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ചിത്രത്തിലെ നാനിയുടെ ഫസ്റ്റ് ലുക്ക് ഇതിനകം തന്നെ സിനിമാ പ്രേമികള്‍ക്ക് കൂടുതല്‍ അറിയാനുള്ള ആകാംക്ഷ ഉണ്ടാക്കിയിട്ടുണ്ട്, കാരണം അദ്ദേഹം ഒരു റെട്രോയിലും മോഡേണ്‍ അവതാരത്തിലും കാണപ്പെടുന്നു.

സിനിമയുടെ മുഴുവന്‍ ചിത്രീകരണവും ഇതിനോടകം പൂര്‍ത്തിയാക്കി കഴിഞ്ഞു. സായി പല്ലവി ആണ് ചിത്രത്തിലെ നായിക. വി, ടക്ക് ജഗദീഷ് എന്നീ രണ്ട് സിനിമകള്‍ കോവിഡ് -19 പാന്‍ഡെമിക് കാരണം ഒടിടിയില്‍ റിലീസ് ചെയ്‌തതിനാല്‍ 2019-ല്‍ ജേഴ്‌സിക്ക് ശേഷം നാനിയുടെ ആദ്യ തിയറ്റര്‍ റിലീസ് ആയിരിക്കും ടക്ക് ജഗദീഷ്.