വെങ്കട്ട് പ്രഭു ചിത്രം 'കസ്റ്റഡി'യുടെ ടീസർ പുറത്തിറങ്ങി

k
 

വെങ്കട്ട് പ്രഭു സംവിധാനം ചെയുന്ന ചിത്രം 'കസ്റ്റഡി'യുടെ ടീസർ പുറത്തിറങ്ങി. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയായത്. നാഗ ചൈതന്യയും കൃതി ഷെട്ടിയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

ഇളയരാജയും മകൻ യുവനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. അബ്ബുരി രവിയാണ് സംഭാഷണം എഴുതുന്നത്. എസ് ആര്‍ കതിറാണ് ഛായാഗ്രാഹണം. ക്രിതി ഷെട്ടി നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ പ്രിയാമണി, ശരത് കുമാര്‍, സമ്പത്ത് രാജ്, പ്രേംജി അമരേൻ, വെന്നെല കിഷോര്‍, പ്രേമി വിശ്വാനാഥ് തുടങ്ങിയവരും വേഷമിടുന്നു. 'കസ്റ്റഡി'യുടെ നിര്‍മാണം ശ്രീനിവാസ സില്‍വര്‍ സ്‍ക്രീനിന്റെ ബാനറില്‍ ശ്രീനിവാസ ചിറ്റൂരി ആണ്. ഡിവൈ സത്യനാരായണയാണ് ചിത്രത്തിന്റെ കലാസംവിധാനം. മെയ് 12നാണ് ചിത്രത്തിന്റെ റിലീസ്.