അഭിനയത്തിന്റെ തമ്പ്

e
 നെടുമുടിവേണുവിന്റെ ഓർമ്മകൾ പങ്കുവച്ച് പ്രമുഖ മാധ്യമ പ്രവർത്തകൻ പ്രദീപ്‌ പനങ്ങാട് 

ക്യാമ്പസ്‌ കാലത്താണ് നെടുമുടി വേണു എന്നെ ആവേശിച്ചു തുടങ്ങിയത്. ആധുനിക കവിതയും ചിത്രകലയും ആവേശിച്ചത് പോലെയാണ് നെടുമുടിയും ഉള്ളിൽ കൂടിയത്. അക്കാലത്തെ മറ്റു നടൻമാരിൽ നിന്നും വലിയ വ്യത്യാസങ്ങൾ അദ്ദേഹത്തിൽ കണ്ടിരുന്നു. അഭിനയത്തിൽ കേരളീയത സൃഷ്ട്ടിക്കുകയായിരുന്നു, ചെയ്തത് എന്ന് പറയാൻ കഴിയും. അന്ന് അദ്ദേഹത്തിന് കിട്ടിയിരുന്ന കഥാപാത്രങ്ങളും അത്തരത്തിൽ ഉള്ളതായിരുന്നു. ചില സിനിമകളിൽ കവിതകളും നാടൻ പാട്ടുകളും അവതരിപ്പിച്ചു. ക്യാമ്പസിലെ കവികൾ നെടുമുടിയെ അനുകരിച്ചു പാടിയിരുന്നു.

നിരവധി തവണ നെടുമുടിയെ നേരിൽ കണ്ടു. അഭിനയത്തിന്റെ 25വർഷങ്ങൾ പൂർത്തിയാവുന്ന വേളയിൽ അദ്ദേഹവുമായി ഒരു ദീർഘ അഭിമുഖം നടത്തിയതും ഓർക്കുന്നു. സൗഹൃദതിതിന്റെ ഊഷ്മളത എപ്പോഴും സൂക്ഷിച്ചിരുന്നു. അഭിനയത്തിന് പുറത്തു സാഹിത്യം ചിത്രകല, നാടൻ കലകൾ എന്നിവയോടും താല്പര്യം പുലർത്തിയിരുന്നു.കാവാലം മലയാള നാടകവേദിയെ ആധുനിക മാക്കിയപ്പോൾ അതിൽ നെടുമുടിയും സരമായ പങ്ക് വഹിച്ചു. ദൈവത്താറും അവനവൻ കടമ്പയും ഓർക്കുമ്പോൾ നെടുമുടിയെയും ഓർക്കും. നാടകത്തോടുള്ള ആഭിമുഖ്യം അവസാനം വരെ സൂക്ഷിച്ചു.മലയാളിയുടെ കലാലോകത്തിനു മറക്കാനാവാത്ത പേരാണ് നെടുമുടിയുടേത്.