ജഗമേ തന്തിരത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

jagame thanthiram


കാര്‍ത്തിക് സുബ്ബരാജ്- ധനുഷ് കൂട്ടുകെട്ടിൽ തയാറാകുന്ന ചിത്രം ജഗമേ തന്തിരത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഗ്യാങ്സ്റ്റര്‍ ചിത്രമാണിത്. ചിത്രത്തിൽ സുരുളി എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്. മലയാളി താരങ്ങളായ ജോജു ജോര്‍ജും ഐശ്വര്യ ലക്ഷ്മിയും ആണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

വൈനോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്.ജൂണ്‍ 18ന് നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും. എസ് ശശികാന്ത് ആണ് നിര്‍മാണം. ഹോളിവുഡ് നടന്‍ ജെയിംസ് കോസ്‌മോ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.