ഇത് ജയറാം സ്റ്റെെൽ; ഇതിലും വലിയ ട്രോൾ സ്വപ്നങ്ങളിൽ മാത്രം; സുരേഷ് ഗോപിയെ ട്രോളി ജയറാം, വീഡിയോ

സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും അടുത്ത സൗഹൃദം പുലർത്തുന്നവരാണ് നടൻ ജയറാമും സുരേഷ് ഗോപിയും. ജയറാമിന്റെ ജീവിതപങ്കാളിയും നടിയുമായ പാർവതി (അശ്വതി) തനിക്ക് സഹോദരിയെ പോലെയാണെന്ന് പലപ്പോഴും അഭിമുഖങ്ങളിൽ സുരേഷ് ഗോപി പറയാറുണ്ട്. ദത്ത് പെങ്ങൾ എന്നാണ് പാർവതിയെ സുരേഷ് ഗോപി വിശേഷിപ്പിക്കാറുള്ളത്.
പരസ്പരം ട്രോളാൻ മാത്രം സ്വാതന്ത്ര്യവും ജയറാമിനും സുരേഷ് ഗോപിയ്ക്കും ഇടയിലുണ്ട്. ജയറാമിന്റെ മിമിക്രികളും തമാശകളും ട്രോളുകളുമൊക്കെ ഏറെ ആസ്വദിക്കുന്ന ആൾ കൂടിയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ, സുരേഷ് ഗോപിയെ ട്രോളി കൊണ്ട് ജയറാം ഷെയർ ചെയ്ത വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
അടുത്തിടെ ഒരു പരിപാടിയ്ക്കിടയിൽ ‘അലവൈകുണ്ഠപുരം’ എന്ന തെലുങ്ക് ചിത്രത്തിലെ ‘സാമജവരഗമന’ എന്ന ഗാനം പാടുന്ന സുരേഷ് ഗോപിയുടെ വീഡിയോ വൈറലായിരുന്നു. വരികളിൽ തെറ്റുണ്ടെങ്കിലും അപാരമായ ആത്മവിശ്വാസത്തോടെ ‘സാമജവരഗമന’ ആലപിക്കുന്ന സുരേഷ് ഗോപിയെ ആണ് ആ വീഡിയോയിൽ കാണാൻ സാധിക്കുക.
ആ വൈറൽ വീഡിയോ അനുകരിക്കുകയാണ് ജയറാം ഇപ്പോൾ. സുരേഷ് ഗോപിയുടെ ചിത്രങ്ങളിലെ ഐക്കോണിക് മാനറിസങ്ങളും ആക്ഷനുകളുമെല്ലാം ഗാനത്തിനിടയിൽ ജയറാം അനുകരിക്കുന്നതും വീഡിയോയിൽ കാണാം.
ജസ്റ്റ് ഫോർ ഫൺ എന്ന ക്യാപ്ഷനോടെയാണ് ജയറാം വീഡിയോ ഷെയർ ചെയ്തത്. ഇവരുടെ ബോണ്ട് അപാരമാണ്ഈ മനുഷ്യൻ വളരും തോറും കുഞ്ഞാവുകയാണല്ലോ…ഡാ… രവീ, അന്നു രണ്ടു കുപ്പി രക്തം തന്നു നിന്റെ ജീവൻ രക്ഷിച്ചതു ഡെന്നീസ് അച്ചായൻ അല്ലിയോടാ… എന്നിട്ടിപ്പോഡെന്നിസിനോട് രവിശങ്കർ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുജയറാമേട്ടനും സുരേഷേട്ടനും തമ്മിൽ ഉള്ള ആ ഫ്രണ്ട്ഷിപ് എത്രത്തോളം ഉണ്ടെന്ന് ഇതിൽ നിന്നു തന്നെ അറിയാം.ഇതിലും വലിയ ട്രോൾ കിട്ടാനില്ലഎന്നിങ്ങനെ പോവുന്നു കമന്റുകൾ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം