മകന് ഒരു വയസ്സ് തികഞ്ഞ സന്തോഷത്തിൽ ടോവിനോ; ചിത്രങ്ങൾ വൈറൽ

tovino

മലയാളികളുടെ പ്രിയതാരമാണ് ടോവിനോ തോമസ്. ഇപ്പോൾ മകന്  ഒരു വയസ്സ് തികഞ്ഞ സന്തോഷത്തിലാണ് താരം. മകനോട് ഒപ്പമുള്ള ചിത്രങ്ങൾ പങ്ക് വച്ചിരിക്കുകയാണ് താരം ഇപ്പോൾ. എന്റെ ബേബി ബോയ്ക്ക് ഇന്ന് ഒരു വയസ്സ് എന്ന  അടികുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്ക് വച്ചിരിക്കുന്നത്.

ആരാധകർ ഉൾപ്പെടെ നിരവധി പേർ മകന്  ജന്മദിനാശംസകൾ നേർന്നു. ടോവിനോയ്ക്കും ഭാര്യ ലിഡിയയ്ക്കും കഴിഞ്ഞ വർഷം ജൂൺ ആറിനാണ് ആൺകുഞ്ഞു പിറന്നത്. തഹാൻ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ഇവർക്ക് ഇസ എന്ന പേരുള്ള ഒരു മകളുമുണ്ട്. 2012 -ൽ സിനിമയിൽ അരങ്ങേറ്റ കുറിച്ച് ടോവിനോ 2014-ലാണ് ലിഡിയയെ വിവാഹം ചെയ്യുന്നത്.