‘പ്രതികാര’വുമായി തൃഷ; ‘ദ റോഡിന്റെ’റിലീസ് പ്രഖ്യാപിച്ചു

google news
trisha

ടി തൃഷ നായികയായി എത്തുന്ന പുതിയ ചിത്രമാണ് ദ റോഡ്. ഇത് ഒരു പ്രതികാര പറയുന്ന ചിത്രമാണ് എന്നാണ് റിപ്പോര്‍ട്ട്. യഥാര്‍ഥ സംഭവങ്ങള്‍ ആസ്പദമാക്കിയുള്ള ചിത്രമായ ദ റോഡിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബര്‍ ആറിനാണ് തൃഷ നായികയാകുന്ന ദ റോഡ് റിലീസ് ചെയ്യുക.

Read more 'താ​ന്‍ ഗ്രൂ​പ്പ് രാ​ഷ്ട്രീ​യ​ത്തി​നി​ല്ല; ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പാ​ത പി​ന്തു​ട​രാ​നാ​ണ് ത​നി​ക്ക് ആഗ്രഹം; എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശൈ​ലി അ​തേ​പോ​ലെ പി​ന്തു​ട​രു​ക പ്ര​യാ​സമാണ്'; ചാണ്ടി ഉമ്മൻ

അരുണ്‍ വസീഗരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഷബീര്‍ കള്ളറക്കല്‍, സന്തോഷ് പ്രതാപ്, മിയ ജോര്‍ജ്, എം എസ് ഭാസ്‌കര്‍, വിവേക് പ്രസന്ന, വേല രാമമൂര്‍ത്തി തുടങ്ങിയവും ദ റോഡില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ ജി വെങ്കടേഷാണ് ഛായാഗ്രാഹണം. സംഗീതം സാം സി എസ്സാണ്.

chungath1

തൃഷ നായികയാകുന്ന മറ്റൊരു വമ്പന്‍ ചിത്രം ലിയോയും റിലീസിന് തയ്യാറെടുക്കുകയാണ്. നടി തൃഷ 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ്‌യുടെ നായികയായി എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ലിയോ ഒക്ടോബര്‍ 19നാണ് പ്രദര്‍ശനത്തിനെത്തുക. യുകെയില്‍ ലിയോയുടെ ബുക്കിംഗ് ആരംഭിച്ചുവെന്ന വാര്‍ത്ത അടുത്തിടെ പുറത്തുവിട്ടത് ആരാധകര്‍ ഏറ്റെടുത്തിരുന്നു.