വി.ഡി സവര്‍ക്കറുടെ ജീവിതം സിനിമയാകുന്നു

vd

മുംബൈ: വി.ഡി സവര്‍ക്കറുടെ ജീവിതം സിനിമയാകുന്നു. സവര്‍ക്കറുടെ 138-ാം ജന്മദിനമായ മെയ്​ 28ന് നിര്‍മാതാവ് സന്ദീപ്‌ സിങ്ങാണ് ചിത്രത്തി​െന്‍റ ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിച്ചത്​. 
'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍' എന്ന ചിത്രം നടന്‍ മഹേഷ്​ മഞ്​ജരേക്കര്‍ ആണ്​ സിനിമ സംവിധാനം ചെയ്യുക​. ലണ്ടന്‍, മഹാരാഷ്​ട്ര, ആന്‍ഡമാന്‍ എന്നിവിടങ്ങളിലായാണ്​ ചിത്രം ഷൂട്ട്​ ചെയ്യുക.

ആരൊക്കെയാണ് പ്രധാനതാരങ്ങൾ എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. മഹേഷ് മഞ്ജ്‍രേക്കര്‍ക്കൊപ്പം റിഷി വിര്‍മാനിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

''വീര്‍ സവര്‍ക്കറുടെ ജീവിതം എന്നെ വളരെയേറെ ആകര്‍ഷിച്ചു. അദ്ദേഹത്തിന്​ ചരിത്രത്തില്‍ വേണ്ട വിധം ഇടം ലഭിച്ചിട്ടില്ല. അദ്ദേഹം ഒരു പാട്​ ആകര്‍ഷിച്ചിട്ടുണ്ട്​. ഒരു സംവിധായകന്‍ എന്ന നിലയില്‍ ഇത്​ എ​െന്‍റ മുന്നില്‍ വലിയ വെല്ലുവിളിയാണ്​'' -മഹേഷ്​ മഞ്​ജരേക്കര്‍ പറഞ്ഞു.

''സവര്‍ക്കര്‍ തുല്യ അളവില്‍ ബഹുമാനിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നുണ്ട്​. അദ്ദേഹത്തെ ഇന്ന്​ വിഭജന രാഷ്​ട്രീയത്തി​െന്‍റ പ്രതീകമാക്കിയത്​ ആളുകള്‍ക്ക്​ അറിവില്ലാത്തതിനാലാണ്​. അദ്ദേഹം സ്വാതന്ത്ര്യ സമരത്തി​െന്‍റ ഭാഗമായിരുന്നു എന്നത്​ ആര്‍ക്കും നിഷേധിക്കാനാവില്ല'' -നിര്‍മാതാവ്​ സന്ദീപ്​ സിങ്​ പറഞ്ഞു.