'വെള്ളരിപട്ടണം' മാര്‍ച്ച് 24ന് തീയറ്ററുകളിലേക്ക്

vellaripattanam

മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'വെള്ളരിപട്ടണം' മാര്‍ച്ച് 24ന് തിയറ്ററുകളിലെത്തും.

നവാഗതനായ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സലിം കുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി,വീണ നായര്‍,പ്രമോദ് വെളിയനാട് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഫുള്‍ ഓണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ശരത് കൃഷ്ണയും മഹേഷ് വെട്ടിയറുമാണ്. ഛായാഗ്രഹണം- അലക് സ് ജെ.പുളിക്കല്‍ .