ചലച്ചിത്ര നടന്‍ സതീഷ് നായര്‍ (സതീഷ് അമ്പാടി ) അന്തരിച്ചു

google news
45

കോഴിക്കോട്: ചലച്ചിത്ര നടന്‍ സതീഷ് നായര്‍ (സതീഷ് അമ്പാടി -58) അന്തരിച്ചു. പുള്ള്, ഹലോ ദുബായിക്കാരന്‍, സൗദി വെള്ളക്ക തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.  ചേവായൂര്‍ അമ്പാടിയിലാണ് താമസം.

read more സേലത്ത് വാഹനാപകടം; ഒരു കുടുംബത്തിലെ ആറുപേര്‍ക്ക് ദാരൂണാന്ത്യം

സംസ്കാരം ഇന്ന് ഒരുമണിക്ക് പുതിയപാലം ശ്മശാനത്തിൽ.മാക്ടയുടെ ഷോര്‍ട് ഫിലിം മത്സരത്തില്‍ കാക്ക എന്ന ഹ്രസ്വചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം നേടി. ദിലീപ് നായകനായ ദീപസ്തംഭം മഹാശ്ചര്യം എന്ന സിനിമയിലാണ് സതീഷ് ആദ്യമായി മുഖം കാണിച്ചത്.

പിന്നീട് അനേകം സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു. ഏറെ സിനിമാമോഹങ്ങള്‍ ബാക്കിയാക്കിയാണ് സതീഷ് ഓര്‍മയാവുന്നത്.

Enlite KAS

മണ്ണാര്‍ക്കാട് ജനിച്ച സതീഷും കുടുംബവും ചേവായൂരിലേക്ക് താമസം മാറിയെത്തിയതാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം