ഒ​രു ല​ക്ഷം രൂ​പ വീ​തം 100 കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ല്‍​കാ​നൊ​രു​ങ്ങി വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട ! ‘ഖു​ഷി’​യു​ടെ വി​ജ​യം താ​രം ആ​ഘോ​ഷി​ക്കു​ന്ന​തി​ങ്ങ​നെ

google news
vijay-devarakonda

വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യു​ടെ പു​തി​യ ചി​ത്രം ഖു​ഷി മി​ക​ച്ച പ്ര​തി​ക​ര​ണ​വു​മാ​യി മു​ന്നേ​റു​ക​യാ​ണ്. സി​നി​മ​യു​ടെ വി​ജ​യാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​രാ​ധ​ക​ര്‍​ക്ക് സ്‌​നേ​ഹ​സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് താ​രം. തി​ര​ഞ്ഞെ​ടു​ക്കു​ന്ന 100 കു​ടും​ബ​ങ്ങ​ള്‍​ക്ക് ഒ​രു ല​ക്ഷം വീ​തം ന​ല്‍​കു​മെ​ന്നാ​ണ് ദേ​വ​ര​കൊ​ണ്ട പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഖു​ഷി​ക്ക് ല​ഭി​ച്ച പ്ര​തി​ഫ​ല​ത്തി​ല്‍ നി​ന്നു​മാ​ണ് തു​ക കൈ​മാ​റാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്.

ത​ന്റെ സ്വ​ന്തം സ​മ്പാ​ദ്യ​ത്തി​ല്‍ നി​ന്നും ഒ​രു കോ​ടി കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ല്‍​കു​മെ​ന്നും ഒ​രു ല​ക്ഷം വീ​തം 100 കു​ടും​ബ​ങ്ങ​ള്‍​ക്ക് വ​രു​ന്ന 10 ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ കൈ​മാ​റു​മെ​ന്ന് ദേ​വ​ര​കൊ​ണ്ട അ​റി​യി​ച്ചു. വി​ശാ​ഖ​പ​ട്ട​ണ​ത്ത് ന​ട​ന്ന ഒ​രു പ​രി​പാ​ടി​ക്കി​ടെ വേ​ദി​യി​ല്‍ വെ​ച്ചാ​യി​രു​ന്നു താ​ര​ത്തി​ന്റെ പ്ര​ഖ്യാ​പ​നം.

also read.. അമിതമാകാതെ ശ്രദ്ധിക്കാം; സൂക്ഷിക്കാം വിറ്റാമിൻ ഡി ടോക്സിസിറ്റിയെ

ആ​ര്‍​പ്പു​വി​ളി​ക​ളോ​ടെ​യാ​ണ് ആ​രാ​ധ​ക​ര്‍ താ​ര​ത്തി​ന്റെ വാ​ക്കു​ക​ള്‍ സ്വീ​ക​രി​ച്ച​ത്. ന​ട​ന്റെ പ്ര​വൃ​ത്തി​യെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് നി​ര​വ​ധി​യാ​ളു​ക​ള്‍ മു​ന്നോ​ട്ട് വ​രു​ന്നു​ണ്ട്. മു​ന്‍​പും ആ​രാ​ധ​ക​ര്‍​ക്കാ​യി ദേ​വ​ര​കൊ​ണ്ട സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. തി​ര​ഞ്ഞെ​ടു​ക്കു​ന്ന ആ​രാ​ധ​ക​ര്‍​ക്കാ​യി വി​നോ​ദ​യാ​ത്ര​ക​ള്‍ ദേ​വ​ര​കൊ​ണ്ട സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്.

100 ആ​രാ​ധ​ക​രു​ടെ മു​ഴു​വ​ന്‍ ചെ​ല​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള മ​ണാ​ലി ട്രി​പ്പാ​ണ് ദേ​വ​ര​കൊ​ണ്ട ഒ​ടു​വി​ലാ​യി ഒ​രു​ക്കി​യ​ത്. സാ​മ​ന്ത​യും വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ഒ​ന്നി​ച്ച ഖു​ഷി ഒ​രു റൊ​മാ​ന്റി​ക് എ​ന്റ​ര്‍​ടെ​യി​ന​റാ​ണ്. ‘മ​ഹാ​ന​ടി’ എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം സാ​മ​ന്ത​യും വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് ‘ഖു​ഷി’.

Enlite IAS

‘മ​ജി​ലി’, ‘ട​ക്ക് ജ​ഗ​ദീ​ഷ്’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ള്‍ ഒ​രു​ക്കി​യ ശി​വ നി​ര്‍​വാ​ണ​യാ​ണ് ചി​ത്ര​ത്തി​ന്റെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന​ത്. ന​വീ​ന്‍ യേ​ര്‍​നേ​നി, ര​വി​ശ​ങ്ക​ര്‍ എ​ല​മ​ഞ്ചി​ലി എ​ന്നി​വ​രാ​ണ് നി​ര്‍​മ്മാ​ണം. ഹി​ഷാം അ​ബ്ദു​ള്‍ വ​ഹാ​ബ് ആ​ണ് ‘ഖു​ഷി’​യ്ക്കാ​യി സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം